മഞ്ഞുവീഴ്ച രൂക്ഷം; കരിഞ്ഞ തേയിലച്ചെടികൾ കവാത്ത് ചെയ്യുന്നു
text_fieldsഗൂഡല്ലൂർ: പ്രതികൂല കാലാവസ്ഥയിൽ തേയിലച്ചെടികൾ വാടിക്കരിയുന്നു. പച്ചിലകൾ കുറഞ്ഞ സാഹചര്യത്തിൽ ചെടികൾ കവാത്ത് ചെയ്യുന്ന കർഷകർ കൂടിവരുകയാണ്. തളിരിലകൾ കുറഞ്ഞതോടെ തേയില സംഭരണവും കുറഞ്ഞു. ഇത് തേയില ഫാക്ടറികളിലെ ഉൽപാദനത്തേയും സാരമയായി ബാധിച്ചു.
പച്ചത്തേയിലയുടെ കുറവുകാരണം താലൂക്കിലെ ഒമ്പത് സഹകരണ ടീ ഫാക്ടറികളടക്കം ചായപ്പൊടി സംസ്കരണം മൂന്നു ദിവസത്തിലൊരിക്കലാക്കി. പ്രതിദിനം ആയിരക്കണക്കിന് കിലോ പച്ചത്തേയില എത്തിയിരുന്ന പല ഫാക്ടറികളിലും 6000 കിലോക്ക് താഴെയാണ് എത്തുന്നത്.
ചെലവു ചുരുക്കലിെൻറ ഭാഗമായാണ് ഉൽപാദനം മൂന്നൂ ദിവസത്തിലൊരിക്കലാക്കിയത്. ഇതുകാരണം താൽക്കാലിക തൊഴിലാളികൾക്കും ജോലിയില്ലാതായി. താലൂക്കിൽ ഭൂരിഭാഗംപേരും തേയിലകൃഷിയാണ് ചെയ്യുന്നത്. മഞ്ചൂർ, ബിക്കട്ടി, കിണ്ണക്കൊരൈ, കുന്താ, കൈക്കാട്ടി, മഹാലിങ്ക, ഇത്തലാർ, നഞ്ചനാട്, മേർക്കുനാട് ഉൾപ്പെടെ ഒമ്പത് സഹകരണ ടീ ഫാക്ടറികളും സ്വകാര്യ ടീ ഫാക്ടറികളുമാണ് പ്രവർത്തിക്കുന്നത്. 25,000 തേയില കർഷകരുണ്ട്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച മഞ്ഞുവീഴ്ച രൂക്ഷമായി തുടരുകയാണ്. വേനൽമഴ ലഭിക്കുന്നതുവരെ തേയില വളർച്ച കുറയുമെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.