ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു
text_fieldsവൈത്തിരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് കോഴിക്കോട്ടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറിയും കൂട്ടിയിടിച്ചത്. ഒമ്പതാം വളവിനുതാഴെ ടവർ ലൈനിനടുത്ത് ഇടുങ്ങിയ സ്ഥലത്താണ് അപകടം നടന്നത്. ആർക്കും കാര്യമായ പരിക്കില്ല. ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
അടിവാരം എയ്ഡ് പോസ്റ്റിലെ പൊലീസുകാരും ചുരം സംരക്ഷണസമിതി പ്രവർത്തകരും നടത്തിയ ശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ഇരു വാഹനങ്ങളും സ്ഥലത്തുനിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കോവിഡ് കാലത്തും ചുരത്തിൽ അപകടങ്ങൾക്ക് കുറവില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ചുരത്തിൽ നടന്നത്. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ചുരത്തിലെ റോഡിന് വീതികൂട്ടുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഫയലുകൾ ഇപ്പോഴും വെളിച്ചംകണ്ടിട്ടില്ല. സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന മേഖലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.