കാട്ടാനകളെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിച്ചു
text_fieldsഗൂഡല്ലൂർ: ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാൻ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു. മൂന്ന് വർഷത്തിലധികമായി ദേവാല, വാളവയൽ, പുളിയമ്പാറ, പാടന്തറ, ദേവർ ഷോല, നാടുകാണി തുടങ്ങിയ വിവിധഭാഗങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയായ കാട്ടാനകളെ നിരീക്ഷിക്കാനും തിരിച്ചറിയാനുമാണ് കാമറകൾ സ്ഥാപിച്ചത്.
ഈ പ്രദേശങ്ങളിലെ 50ൽ പരം വീടുകൾ, കടകൾ ഉൾപ്പെടെ ആനകൾ തകർത്തിട്ടുണ്ട്. കഴിഞ്ഞദിവസം വാള വയലിൽ വീടിന്റെ ചുവര് തകർത്ത് അകത്തുകടന്ന ഒറ്റയാൻ പാപ്പാത്തി എന്ന വയോധികയെ കൊലപ്പെടുത്തിയിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാർ റോഡ് തടയുകയും എം.എൽ.എ ഊട്ടി കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
ഇതോടെയാണ് ഭീഷണിയായ ആനയെ പിടികൂടാനും മറ്റുള്ളവയെ നിരീക്ഷിക്കാനും കാമറകൾ സ്ഥാപിച്ചത്. രാത്രിയും വനപാലകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ഭീഷണിയായ കാട്ടാനയെ പിടികൂടി കൊണ്ടുപോയി പരിശീലനം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുതുമല വനത്തിൽ കൊണ്ടുവിട്ടാൽ വീണ്ടും ശല്യമാവാൻ സാധ്യതയുണ്ട്. കോയമ്പത്തൂരിൽനിന്ന് പിടികൂടിയ വിനായക എന്ന ആനയെ മുതുമലയിൽ വിട്ടപ്പോൾ ശ്രീമധുര പഞ്ചായത്തിൽ വീണ്ടും ശല്യവും ഭീഷണിയായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.