അതിർത്തികളിൽ ബസിൽ വരുന്നവർക്കും പരിശോധന
text_fieldsഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തികളിൽ ബസിൽ വരുന്നവരെയും പരിശോധനക്കു വിധേയമാക്കുന്നു. ആർ.ടി.പി.സി. ആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കും. രണ്ടു വാക്സിൻ എടുത്ത രേഖയുള്ളവർക്ക് ആർ.ടി.പി.സി.ആർ വേണ്ടെന്നാണ് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണിയുടെ പ്രസ്താവന. കേന്ദ്രസർക്കാറും ഈ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാടുകാണി ഉൾപ്പെടെ ചില ചെക്ക്പോസ്റ്റുകളിൽ ആർ.ടി.പി.സി.ആർ വേണമെന്ന് നിർബന്ധിക്കുന്നതായി പരാതിയുണ്ട്. സുൽത്താൻ ബത്തേരിയിൽ നിന്ന് തമിഴ്നാട് അതിർത്തിയായ പാട്ട വയലിലേക്ക് സർവിസ് നടത്തുന്ന മലബാർ ബസിൽ എത്തുന്നവരെയാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി വരുന്നത്. കേരളത്തിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് കേരളത്തിൽനിന്ന് വരുന്ന എല്ലാവരെയും അതിർത്തികളിൽ പരിശോധിക്കണമെന്ന ഉത്തരവിറക്കിയത്.ഇതിെൻറ ഭാഗമായാണ് ബസിൽ വരുന്നവരെയും പരിശോധനക്ക് വിധേയമാക്കുന്നത്.കർണാടകയിൽ നിന്ന് ബസ് സർവിസ് തുടങ്ങിയ സാഹചര്യത്തിൽ കക്കനഹല്ല അതിർത്തിയിലും പരിശോധന ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.