ബത്തേരിയില്‍ വര്‍ണവസന്തമൊരുക്കി ചെണ്ടുമല്ലിപ്പാടം
text_fieldsസുല്‍ത്താന്‍ ബത്തേരി: നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കർമസേനയെ ഉള്‍പ്പെടുത്തി ഒരുക്കിയ ചെണ്ടുമല്ലിപ്പാടം വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയര്മാന് ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യും. ഓണത്തോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കർമസേനയുടെ വരുമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് രണ്ടര ഏക്കറോളം സ്ഥലത്ത് ചെണ്ടുമല്ലി തൈകള്‍ നട്ടത്.
ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കർമസേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.