പുൽപള്ളി കോൺഗ്രസിൽ കലഹം
text_fieldsപുൽപള്ളി: മണ്ഡലം പ്രസിഡൻറിനെ മാറ്റാത്തതിനെച്ചൊല്ലി പുൽപള്ളിയിൽ കോൺഗ്രസ് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം പരസ്യമായി രംഗത്ത്. മണ്ഡലം പ്രസിഡൻറിനെ മാറ്റുന്ന കാര്യത്തിൽ ഡി.സി.സി പ്രസിഡൻറ് നിലപാട് തിരുത്തണമെന്നും ഇവർ പറയുന്നു. ഞായറാഴ്ച പുൽപള്ളിയിൽ കോൺഗ്രസ് ഐയിലെ ഒരുവിഭാഗം യോഗം ചേർന്നാണ് നിലപാട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 10 ദിവസത്തേക്കാണ് നിലവിലെ മണ്ഡലം പ്രസിഡൻറായ വി.എം. പൗലോസിന് ചുമതല നൽകിയതെന്നും എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ തയാറായിട്ടില്ലെന്നും ഇവർ പറയുന്നു. പലതവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും നേതൃത്വം അവഗണിച്ചു. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ നിലവിലെ മണ്ഡലം പ്രസിഡൻറിനെ മുൻനിർത്തി പ്രവർത്തിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇവർ. മ
ണ്ഡലം കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും 27 ബൂത്ത് പ്രസിഡൻറുമാരിൽ 20 അംഗങ്ങളും വാർഡ് പ്രസിഡൻറുമാരിൽ 20ൽ 15 പേരും തങ്ങൾക്കൊപ്പമാണ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽ കോൺഗ്രസിെൻറ ഭൂരിപക്ഷാംഗങ്ങളും തങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഇവർ വ്യക്തമാക്കി.
മണ്ഡലം പ്രസിഡൻറിനെ മാറ്റാത്ത പക്ഷം പൊതുപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അടുത്ത ആഴ്ച വിപുലമായ കൺവെൻഷനും വിളിച്ചുചേർത്തിട്ടുണ്ട്.
ഡി.സി.സി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, വൈസ് പ്രസിഡൻറ് ശോഭന സുകു, സ്ഥിരം സമിതി അംഗങ്ങളായ ജോളി നരിതൂക്കിൽ, ശ്രീദേവി മുല്ലക്കൽ, പഞ്ചായത്ത് അംഗങ്ങളായ രാജു തോണിക്കടവ്, രജിത, ഐ.എൻ.ടി.യു.സി നേതാവ് സണ്ണി തോമസ്, സി.പി. ജോയി, സി.പി. കുര്യാക്കോസ് തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.