നീലഗിരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുമെന്ന് കലക്ടർ
text_fieldsഊട്ടി: നീലഗിരിയിൽ അനുമതിയില്ലാതെ ആരും കെട്ടിടം പണിയരുതെന്നും അനധികൃത കെട്ടിടങ്ങൾ പൊളിക്കുകയോ സീൽ ചെയ്യുകയോ ചെയ്യുമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഇതുമായി ബന്ധപ്പെട്ട്, നീലഗിരി മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും, സമ്പൂർണ പദ്ധതി ചട്ടം, തമിഴ്നാട് ജില്ല മുനിസിപ്പാലിറ്റികളുടെ ഹിൽസൈഡ് ബിൽഡിങ് റൂൾസ്1993, തമിഴ്നാട് അർബൻ ലോക്കൽ ബോഡീസ് ആക്ട് 1998 എന്നിവയാണ് സർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങളെന്ന് ജില്ല കലക്ടർ അരുണ പറഞ്ഞു.
നിലവിൽ നീലഗിരി ജില്ലയിൽ അനുമതിയില്ലാതെ കെട്ടിടങ്ങൾ നിർമിക്കുകയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും കാർഷികേതര ആവശ്യങ്ങൾക്കായി മഴവെള്ള സംഭരണികൾ സ്ഥാപിക്കുകയും അനുമതിയില്ലാതെ ഭൂവികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായി പരാതികൾ ഉയരുന്നുണ്ട്. അനുമതിയില്ലാതെ പ്രവർത്തിക്കുകയാണെങ്കിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കാനോ സീൽ ചെയ്യാനോ നടപടിയെടുക്കും.
കൂടാതെ 1979ലെ നഗരാസൂത്രണ നിയമത്തിലെ സെക്ഷൻ 47 56, 57 പ്രകാരം ലാൻഡ് ഡെവലപ്പർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതിനാൽ പൊതുജനങ്ങൾ ആരും കൃത്യമായ അനുമതിയില്ലാതെ കെട്ടിടം നിർമിക്കരുതെന്നും ഭൂമി വികസന പ്രവർത്തനങ്ങളും അനുബന്ധ റോഡുകളുടെ നിർമാണവും അനുവാദമില്ലാതെ നടത്തരുതെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.