Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 8:07 AM IST Updated On
date_range 28 Aug 2020 8:07 AM ISTകലക്ടറേറ്റിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ചു
text_fieldsbookmark_border
കൽപറ്റ: കലക്ടറേറ്റിലെ സാമൂഹിക നീതി ഓഫിസിൽ തീ പടർന്നത് സംബന്ധിച്ച് കൽപറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നുപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് അപകടം. ഓഫിസിലെ ഒരു കമ്പ്യൂട്ടറും മേശയും അലമാരയും ഏതാനും ഫയലുകളും കത്തിനശിച്ചു.
കൽപറ്റ അഗ്നിശമന സേനയിൽനിന്ന് ഒരു യൂനിറ്റെത്തി നിയന്ത്രണവിധേമാക്കിയതിനാൽ സമീപത്തെ ഓഫിസുകളിലേക്ക് തീ പടർന്നുപിടിക്കുന്നത് ഒഴിവാക്കാനായി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ദുരന്തനിവാരണ വിഭാഗത്തിലെ ഹോം ഗാർഡിെൻറ സമയോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ഓഫിസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിവരം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story