Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരോഗമില്ലാതെ കോവിഡ്...

രോഗമില്ലാതെ കോവിഡ് സെൻററിലാക്കിയതായി പരാതി

text_fields
bookmark_border
രോഗമില്ലാതെ കോവിഡ് സെൻററിലാക്കിയതായി പരാതി
cancel

മാനന്തവാടി: കോവിഡ് രോഗമില്ലാത്ത യുവതിയെയും കുഞ്ഞിനെയും കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലാക്കിയതായി പരാതി. വാളാട് ക്ലസ്​റ്ററിലെ യുവതിയെയും നാലുമാസം പ്രായമുള്ള കുഞ്ഞിനെയും 11 ദിവസമാണ് നല്ലൂർനാട് ഫസ്​റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലാക്കിയത്.

കഴിഞ്ഞ ജൂലൈ 28ന് നടത്തിയ ഇവരുടെ ആൻറിജൻ പരിശോധന നെഗറ്റിവായിരുന്നു. എന്നാൽ, ഇവരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യുവതിക്കും കുഞ്ഞിനും ആഗസ്​റ്റ് മൂന്നിന് ആർ.ടി.പി.സി.ആർ ടെസ്​റ്റ് നടത്തി. ഫലം പോസിറ്റിവാണെന്ന് ആരോഗ്യ വകുപ്പിൽ നിന്ന് അറിയിക്കുകയും രണ്ടുദിവസത്തിനുശേഷം നല്ലൂർനാട് കോവിഡ് സെൻററിലേക്ക് മാറ്റുകയും ചെയ്തു.

11 ദിവസത്തെ ചികിത്സക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ ഇവർക്ക് 24ന് പരിശോധന ഫലം നെഗറ്റിവ് ആയിരുന്നുവെന്നും കോവിഡ് ഇല്ലായിരുന്നുവെന്നും ആരോഗ്യ വകുപ്പിൽനിന്ന്​ എസ്.എം.എസ് വഴി അറിയിപ്പു വന്നു. ആരോഗ്യ വകുപ്പി​െൻറ വീഴ്ചക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യുവതിയുടെ അടുത്ത ബന്ധു പറഞ്ഞു. എന്നാൽ, ഇവർക്ക് കോവിഡ് ഉണ്ടായിരുന്നെന്നും സാങ്കേതിക തകരാർ മൂലം തെറ്റായ എസ്.എം.എസ് വന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid care centre​Covid 19Covid In Kerala
Next Story