പാട്ടിെൻറ പകർപ്പവകാശം നടൻ ജയറാമിെൻറ പേരിൽ തട്ടിയെടുത്തതായി പരാതി
text_fieldsകൽപറ്റ: മാനന്തവാടിയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന കാണിച്ചേരി ശിവകുമാർ എഴുതിയ ഹിന്ദു ഭക്തി ഗാനങ്ങളുടെ പകർപ്പവകാശവും സംഗീതവും നടൻ ജയറാമിെൻറ പേരിൽ തട്ടിയെടുത്തതായി കുടുംബം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആതിര പ്രൊഡക്ഷനുവേണ്ടി ശിവകുമാറും അശ്റഫ് കൊടുവള്ളിയും ഫൈസലും ചേർന്ന് സംഗീതം നൽകിയ 'അതുല്യ നിവേദ്യം' ഭക്തിഗാനങ്ങൾ ശ്യാം വയനാട്, വിഗേഷ് പനമരം എന്നിവർ അവരുടെ പേരിൽ പുറത്തിറക്കി എന്നാണ് ആരോപണം.
ഇതുസംബന്ധിച്ച് തലപ്പുഴ പൊലീസിൽ പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. വള്ളിയൂർക്കാവ് ക്ഷേത്ര ചരിത്രം ആധാരമാക്കി, ഈയിടെ മരണപ്പെട്ട ശിവകുമാർ രചിച്ച് മകൾ ആതിരയുടെ പേരിലുള്ള പ്രൊഡക്ഷൻ കമ്പനിക്കുവേണ്ടി ഒരുക്കിയ പാട്ടുകളും പേരും സംഗീതവും ഇവർ ഉപയോഗിച്ചെന്നാണ് പരാതി.
ജയറാമുമായി തലപ്പുഴ െപാലീസ് ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന് ഇതുസംബന്ധിച്ച് അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്നും കുടുംബം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ശിവകുമാറിെൻറ ഭാര്യ ചിത്ര, മകൾ ആതിര, അശ്റഫ് കൊടുവള്ളി എന്നിവർ സംബന്ധിച്ചു.അതേസമയം, ആരോപണം വാസ്തവവിരുദ്ധമാണെന്നും പാട്ടുകളുടെ അവകാശം തങ്ങൾക്കുതന്നെയാണെന്നും ശ്യാം വയനാട് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയെന്നും ശ്യാം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.