തരുവണ പള്ളിയുടെ വഖഫ് ഭൂമി നഷ്ടപ്പെട്ടതായി പരാതി
text_fieldsവെള്ളമുണ്ട: തരുവണ പള്ളിയുടെ വഖഫ് ഭൂമി നഷ്ടപ്പെട്ടതായി പരാതി. തരുവണ വലിയ ജുമാ മസ്ജിദിനു കീഴില്‍ ടൗണിനോടു ചേര്‍ന്ന വഖഫ് ഭൂമിയാണ് അന്യാധീനപ്പെട്ടതായി പരാതി ഉയർന്നത്. നിര്‍മാണ ആവശ്യങ്ങള്‍ക്കായി ജുമാ മസ്ജിദിെൻറ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. തരുവണ ഗവ. യു.പി സ്കൂളിെൻറ സ്ഥലം അളന്നപ്പോൾ ഭൂമിയുടെ അതിരുകളിൽ മാറ്റമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പള്ളിയുടെ സ്ഥലം സ്കൂളിെൻറ സ്ഥലത്ത് ഉൾപ്പെട്ടതായി സൂചനയുണ്ട്. മാനന്തവാടി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ ഒരു തവണകൂടി നടക്കുന്ന പരിശോധനയിലേ വഖഫ് കൈയേറ്റത്തിെൻറ വിശദ വിവരങ്ങള്‍ പുറത്തു വരൂ. മുതവല്ലിയായിരുന്ന കോരന്‍ കുന്നന്‍ മൊയ്തു ഹാജി വഖഫ് ചെയ്ത സ്ഥലമാണ് തരുവണ ജുമാ മസ്ജിദിനു ടൗണിനോടു ചേര്‍ന്ന് ഉള്ളത്. മൂന്നേക്കർ 75 സെൻറ് സ്ഥലമാണുള്ളത്. തരുവണ ഗവ. യു.പി സ്‌കൂളിനായി കോരന്‍ കുന്നന്‍ കുഞ്ഞബ്ദുല്ല ഹാജി 30 സെൻറ് സ്ഥലവും നൽകിയിരുന്നു.
ഈ രണ്ട് സ്ഥലങ്ങളും സ്കൂളിനായി പിന്നീട് വാങ്ങിയ സ്ഥലങ്ങളുടെയും അതിരുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ പള്ളിയുടെ നഷ്ടപ്പെട്ട സ്ഥലം എവിടെ എന്നറിയണമെങ്കിൽ സർവേയറുടെ റിപ്പോർട്ട് വരണം.
എന്നാല്‍, കഴിഞ്ഞ ദിവസം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പള്ളിയുടെ 40 സെൻറ് വഖഫ് ഭൂമി നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. താലൂക്ക് സര്‍വേയറുടെ വിശദ പരിശോധനയിലേ ഇത് വ്യക്തമാവൂ. എന്നാൽ, പള്ളിയുടെ വഖഫ് ഭൂമി കൈയേറിയതായ വിവാദം അടിസ്ഥാന രഹിതമാണെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സ്ഥലത്തിെൻറ അതിരുകൾ തമ്മിൽ ചില മാറ്റങ്ങളുണ്ടെന്നും അവ അളന്ന് തിട്ടപ്പെടുത്തി വഖഫ് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.