പാട്ടിെൻറ പകർപ്പവകാശം തട്ടിയെടുത്തെന്ന പരാതി അടിസ്ഥാനരഹിതം
text_fieldsകല്പറ്റ: കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന ശിവകുമാർ കണിച്ചേരി എഴുതിയ ഹിന്ദു ഭക്തി ഗാനങ്ങളുടെ പകർപ്പവകാശവും സംഗീതവും തട്ടിയെടുത്തെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്യാം വയനാട്, വിഗേഷ്, പ്രദീഷ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2017ലാണ് 'ഹൃദയപൂര്‍വം ജയറാമേട്ടന് അതുല്യ നിവേദ്യം' എന്ന പേരില്‍ ഓഡിയോ സീഡി പുറത്തിറക്കുന്നത്.
ഗാനങ്ങളുടെ രചനാ സമയത്ത് തമിഴ് അറിയാമായിരുന്ന ശിവകുമാര്‍ കണിച്ചേരിയെ സഹായിയായി കൂട്ടിയിരുന്നു. 2010ല്‍ എഴുതിത്തുടങ്ങിയ ഗാനങ്ങള്‍ ഒമ്പതു വര്‍ഷം മുമ്പാണ് റെക്കോഡ് ചെയ്തത്. സീഡി പുറത്തിറക്കി ഒരു വര്‍ഷത്തിനു ശേഷം ശിവകുമാര്‍ മരിച്ചു. കുടുംബം ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും പാട്ടുകളുടെ അവകാശം തങ്ങൾക്കു തന്നെയാണെന്നും ഇരുവരും പറഞ്ഞു.
ശിവകുമാർ രചിച്ച ഭക്തിഗാന സീഡിയിലെ എട്ടു ഗാനങ്ങളും അതുല്യനിവേദ്യം എന്ന പേരും ഉള്‍പ്പെടെ സ്വന്തം പേരിലാക്കി ശ്യാം രജിസ്റ്റര്‍ ചെയ്തതായാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഇതിനു പിന്നിൽ തൽപരകക്ഷികളുടെ പിന്‍ബലവും അവകാശവാദമുന്നയിച്ച് ശ്രദ്ധ നേടാനുള്ള ശ്രമവുമാണ്. അതുല്യ നിവേദ്യത്തിെൻറ പൂര്‍ണ അവകാശം തനിക്കാണെന്നും ഇതുവഴി നിരവധി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠന സൗകര്യം ചെയ്തിരുന്നെന്നും ഇരുവരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.