വയനാട്ടിൽ 14 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ
text_fieldsകൽപറ്റ: ജനസംഖ്യാടിസ്ഥാനത്തിലുള്ള കോവിഡ് രോഗബാധ നിരക്ക് പത്തിൽ കൂടുതലുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് നടവയലിലെ ഓസാനം ഭവന് ഓള്‍ഡ് ഏജ് ഹോം ഉള്‍പ്പെടുന്ന പ്രദേശവും വാര്‍ഡ് 18 നെല്ലിക്കര താഴെ ലക്ഷം വീട് കോളനി ഉള്‍പ്പെടുന്ന പ്രദേശവും പുല്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 ആലൂര്‍ക്കുന്നിലെ കണ്ടാമല കോളനി ഉള്‍പ്പെടുന്ന പ്രദേശവും മൈക്രോ നിയന്ത്രിത മേഖലകളായും ജില്ല കലക്ടർ പ്രഖ്യാപിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/നഗരസഭ ഡിവിഷന് നമ്പര്‍, ഡിവിഷൻ പേര്, ഡബ്ല്യൂ.ഐ.പി.ആര് എന്ന ക്രമത്തില്‍:
തിരുനെല്ലി ഗ്രാമപഞ്ചായത്ത്: തിരുനെല്ലി -11.24, എടയൂര്‍ക്കുന്ന് -15.37.
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്: കരിമ്പില്‍ -10.47
പുല്പള്ളി ഗ്രാമപഞ്ചായത്ത്: ആലൂര്‍ക്കുന്ന് -13.28.
പൊഴുതന ഗ്രാമപഞ്ചായത്ത്: പാറക്കുന്ന് -15.62.
മേപ്പാടി ഗ്രാമപഞ്ചായത്ത്: പഞ്ചായത്ത് ഓഫിസ് -19.47
തരിയോട് ഗ്രാമപഞ്ചായത്ത്: കര്‍ലാട് -14.27
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്: മരക്കടവ് -10.36
പൂതാടി ഗ്രാമപഞ്ചായത്ത്: ചുണ്ടക്കൊല്ലി -12.19
നെന്മേനി ഗ്രാമപഞ്ചായത്ത്: മുണ്ടക്കൊല്ലി -15.62
മീനങ്ങാടി ഗ്രാമപഞ്ചായത്ത്: മൈലമ്പാടി -14.04
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്: വടക്കനാട് -14.33,മൂലങ്കാവ് -13.30
സുല്‍ത്താന്‍ ബത്തേരി നഗരസഭ: കട്ടയാട് -12.60
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.