സമ്പൂര്‍ണ വാക്സിനേഷന്: വയനാട് ജില്ല ദേശീയ അംഗീകാരത്തിനരികില്‍
text_fieldsകൽപറ്റ: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വാക്സിനേഷന് ജില്ലയെന്ന നേട്ടത്തിനരികില്‍ വയനാട്. പ്രഖ്യാപനത്തിന് മുന്നോടിയായി കോവിഡ് വാക്സിനേഷന് മെഗാ ഡ്രൈവ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് വാക്സിന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ ഇതുവരെ 5,72,950 പേരാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. 2,02,022 പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് വാക്സിനേഷന് ക്യാമ്പുകള്‍. നൂറിൽപരം ക്യാമ്പുകളാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ചിട്ടുള്ളത്.
ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, മൂന്നു നഴ്സുമാര്‍, ഒരു ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ്, ആര്.ആര്.ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സേവനവും ഉറപ്പുവരുത്തും. മെഗാ വാക്സിനേഷന് ഡ്രൈവിനോടൊപ്പം അതിഥി തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാർഥികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്സിന് ലഭ്യമാക്കുന്നതിനായി സ്പെഷല്‍ ക്യാമ്പുകളും നടത്തുന്നുണ്ട്.
കല്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കൻഡറി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂള്‍, മാനന്തവാടി ന്യൂമാന്‍സ് കോളജ് എന്നിവിടങ്ങളിലാണ് സ്പെഷല്‍ ക്യാമ്പ്. മാനന്തവാടിയില്‍ നടക്കുന്ന ക്യാമ്പില്‍ അതിഥി തൊഴിലാളികള്‍ക്ക് മാത്രമേ വാക്സിന് നല്‍കൂ. 18 വയസ്സിന് മുകളിലുള്ള എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.