ആശുപത്രിയില്‍ പോവേണ്ട; വീട്ടിലിരുന്ന് ഡോക്ടറെ കാണാം
text_fieldsകൽപറ്റ: വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയില്‍ ഏതെങ്കിലുമൊന്നും ഇൻറര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം. esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം.
ലോഗിന്‍ ചെയ്ത ശേഷം വിഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സൽട്ടേഷനുശേഷം മരുന്ന് കുറിപ്പടിയും ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇ-സഞ്ജീവനി ഒ.പി.ഡി എന്ന ആപ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056 / 04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
സേവനം ലഭിക്കുന്നതിനായി ചെയ്യേണ്ടത്:
• esanjeevaniopd.in/kerala വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ടോക്കണ്‍ എടുക്കുക
• എസ്.എം.എസ് നോട്ടിഫിക്കേഷന്‍ വന്നതിനുശേഷം esanjeevaniopd ലേക്ക് ലോഗിന്‍ ചെയ്യുക
•ക്യൂ വഴി പരിശോധന മുറിയില്‍ പ്രവേശിച്ച ശേഷം കാള്‍ നൗ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
• വിഡിയോകാള്‍ വഴി ഡോക്ടറുടെ പരിശോധന
•മരുന്നുകളുടെ കുറിപ്പടികള്‍ ഡൗണ്‍ലോഡ് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.