കോവിഡ് ബ്രിഗേഡ്: ജില്ലയിൽ 783 പേരെ പിരിച്ചുവിട്ടു
text_fieldsകൽപറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച കോവിഡ് ബ്രിഗേഡിൻറ നിയമന കാലാവധി പൂർത്തിയായതോടെ മുഴുവൻ പേരെയും പിരിച്ചുവിട്ടു. ഒക്ടോബർ 31വരെയായിരുന്നു സേവന കാലാവധി. ആരോഗ്യവകുപ്പ് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്തായിരുന്നു ഇവരുടെ നിയമനം.
783 പേരാണ് ജില്ലയിൽ നിയമിതരായത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കലക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമിലും ഇവരുടെ സേവനം ലഭ്യമായിരുന്നു.
വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവർ സി.എഫ്.എൽ.ടി.സികളിലും ഐ.സി.യുവിലും പ്രവർത്തിച്ചത്. സ്വാബ് കളക്ഷൻ, കോൺടാക്ട് ട്രേസിങ്, ആർ.ടി.പി.സി.ആർ ലാബ്, ആംബുലൻസ് ഡ്രൈവർമാർ, എമർജൻസി ഷിഫ്റ്റിങ് മാനേജ്മെൻറ്, ഫാർമസി, നഴ്സിങ്, ഡാറ്റാ എൻട്രി തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഇവരെ നിയമിച്ചിരുന്നത്.
കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പബ്ലിക് റിലേഷൻസ് ഓഫിസർമാർ മുഖേന ലഭ്യമാക്കുമെന്ന് ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി അറിയിച്ചു. കോവിഡ് ബ്രിഗേഡ് ഇതുവരെ ജില്ലയിൽ നടത്തിയ സ്തുത്യർഹമായ സേവനത്തിനും സേവന സന്നദ്ധതക്കും ഡി.പി.എം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.