കേന്ദ്ര സർക്കാർ നടപടി അപലപനീയം –സി.പി.എം
text_fieldsകൽപറ്റ: കേന്ദ്ര സർക്കാർ നടപടി അപലപനീയമാണെന്നും ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യെപ്പട്ടു.
2021 ജനുവരി 28ന് ഇറക്കിയ ഉത്തരവ് പ്രകാരം മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 119 ചതുരശ്ര കി.മീറ്റർ പരസ്ഥിതി ദുർബല പ്രദേശമാകും. വയനാട്ടിലെ പ്രധാന ജനവാസ പ്രദേശങ്ങളും പ്രധാന ടൗണുകളുമായ ബത്തേരിയും മാനന്തവാടിയും ഇതിൽ ഉൾപ്പെടും. ഇവിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരും.
ഇപ്പോൾതന്നെ ജില്ലയിലെ ജനങ്ങൾ കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. കർഷക വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാറിെൻറ നടപടികൾ മൂലം കാർഷികോൽപന്നങ്ങൾക്കൊന്നും വിലയില്ല. വിജ്ഞാപനത്തിനെതിരെ ശക്തമായ ബഹുജന രോഷം ഉയരണം. ജനരോഷം മാനിക്കാതെയും കേരള സർക്കാർ നൽകിയ നിർദേശങ്ങൾ പരിഗണിക്കാതെയുമാണ് വിജ്ഞാപനം വന്നത്. വയനാടിെൻറ വികാരം മനസ്സിലാക്കി ഇടപെടുന്നതിൽ രാഹുൽ ഗാന്ധി എം.പി പരാജയപ്പെട്ടതായി സി.പി.എം കുറ്റപ്പെടുത്തി.
ഉല്ലാസ യാത്ര പോലെ വയനാട്ടിൽ വന്നു പോവുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. വിജ്ഞാപനം പിൻവലിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം - സെക്രേട്ടറിയറ്റ് ആവശ്യപ്പട്ടു.
കരട് വിജ്ഞാപനം കത്തിച്ചു
സുൽത്താൻ ബുത്തരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കുന്ന കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ബത്തേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധക്കാർ കരട് വിജ്ഞാപനത്തിെൻറ കോപ്പി കത്തിച്ചു.
'വയനാടിനെ ജയിലിൽ ആക്കരുത്' എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സി.പി.എം ജില്ല കമ്മിറ്റിയംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ. ശശാങ്കൻ, പി. വാസുദേവൻ എന്നിവർ സംസാരിച്ചു. പി.കെ. രാമചന്ദ്രൻ സ്വാഗതവും ലിജോ ജോണി നന്ദിയും പറഞ്ഞു. കെ. സി. യോഹന്നാൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.