വയനാട്ടിലെ ഈ റോഡുകൾക്ക് ഇെതന്തുപറ്റി!
text_fieldsചെറിയ മഴയത്തും പുഴയായി പന്തിപ്പൊയിൽ
വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിെൻറ ആസ്ഥാനമായ എട്ടേനാൽ ടൗണിലെ റോഡിൽ ചെറിയ മഴയത്തുപോലും ഉണ്ടാകുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു. പലയിടങ്ങളിലായി ഓവുചാൽ അടഞ്ഞുപോയതാണ് മഴവെള്ളം റോഡിലൂടെ ഒഴുകാൻ കാരണം. പബ്ലിക് ലൈബ്രറിക്ക് സമീപം ചെറിയ മഴ പെയ്താൽപോലും വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്.
ഇവിടെ നോ പാർക്കിങ് ഏരിയയിൽ അടക്കം ഫുട്പാത്തുകളിൽ നിരവധി വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. അതിനാൽ നടപ്പാതയിലൂടെ നടക്കാനും കഴിയില്ല.സ്കൂളിലേക്കും സമീപത്തെ കോളജുകളിലേക്കും മറ്റും പോകുന്ന നൂറുകണക്കിന് വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. എത്രയും പെട്ടെന്ന് ഓവുചാൽ വൃത്തിയാക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
മഴ പെയ്താൽ അമ്പുകുത്തി റോഡ് ചളിക്കുളം
മാനന്തവാടി: മഴ പെയ്താൽ ചളിക്കുളമാകുന്ന മാനന്തവാടി അമ്പുകുത്തി^ജെസ്സി റോഡിൽ കാൽനടയാത്ര ദുഷ്കരമാകുന്നു. റോഡ് നവീകരണത്തിെൻറ ഭാഗമായി റോഡരികിൽ മണ്ണ് കൂട്ടിയിട്ടതാണ് ഇപ്പോൾ വിനയായത്. വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ ചളിയായി മാറി.
ഇതോടെ, ഇതുവഴിയുള്ള വാഹനയാത്രയും കാൽനടയാത്രയും ഒരു പോലെ ദുരിതമായി. നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. മഴ ശക്തമാകുന്നതിനു മുമ്പായി മണ്ണ് നീക്കംചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.