ദിൽദിഷയും മാളവികയും യുദ്ധഭൂമിയിൽ നിന്ന് നാടണഞ്ഞു
text_fieldsമാനന്തവാടി: യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ദിൽദിഷ എന്ന മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി. മാനന്തവാടി ചെറ്റപ്പാലം കളരിമർമ ചികിത്സ നടത്തുന്ന മാച്ചിങ്ങൽ മുഹമ്മദലിയുടെയും സഫീറയുടെയും മകളായ ദിൽദിഷ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
പടിഞ്ഞാറത്തറയിലുള്ള രണ്ടു കുട്ടികളും തിരുവനന്തപുരത്തുള്ള വിദ്യാർഥിയുമടക്കം നാല് പേരടങ്ങുന്ന സംഘമാണ് യുക്രെയ്നിൽനിന്ന് നാട്ടിലെത്തിയത്. യുക്രെയ്നിലെ ഫ്രാൻക്വിസ്റ്റ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുകയാണിവർ.
മാനന്തവാടി: യുക്രെയ്നിൽനിന്ന് ദുരിതപർവം താണ്ടി നാട്ടിലെത്തിയ മാളവികയെ കോൺഗ്രസ് നല്ലൂർനാട് മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉപഹാരം കൈമാറി. തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു.
യുക്രെയ്നിൽ അവസാനവർഷ മെഡിക്കൽ വിദ്യാർഥിയായ മാളവിക റിട്ട. അധ്യാപകനായ ലക്ഷ്മണന്റെയും ബിന്ദുവിന്റെയും മകളാണ്. സി.പി. ശശിധരൻ, ഷിൽസൻ മാത്യു, എ.എം. രാജു, യു.എ. പൗലോസ്, റെനീഷ് ജോർജ്, നിധിൻ ജോസ്, ജോബിൻസ് ജോയ്, വിപിൻ സാബു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.