രാഹുൽ ഗാന്ധിയെ അയോഗ്യ നടപടി; യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുന്നു
text_fieldsകൽപറ്റ: രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദ് ചെയ്ത് ജനാധിപത്യത്തെ കശാപ്പുചെയ്ത നരേന്ദ്ര മോദിയുടെ ഫാഷിസത്തിനെതിരെ വയനാട്ടിൽ പ്രതിഷേധ സമരം ശക്തമാക്കാൻ യു.ഡി.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. വയനാട്ടുകാർ തന്റെ കുടുംബാംഗങ്ങളാണെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ വയനാട്ടുകാർക്കുള്ള സമ്മാനവും അംഗീകാരവുമാണെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫ് സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ 29ന് വൈകീട്ട് നാലിന് പഞ്ചായത്തടിസ്ഥാനത്തിൽ ജനകീയ പ്രതിഷേധ സംഗമം നടത്തും. ഏപ്രിൽ ഒന്നിന് രാവിലെ 10 ന് കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തും. യു.ഡി.എഫ് ദേശീയ-സംസ്ഥാന നേതാക്കൾ മാര്ച്ചില് പങ്കെടുക്കും.
ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എം.എ. ജോസഫ്, പി.പി. ആലി, വി.എ. മജീദ്, എം.സി. സെബാസ്റ്റ്യൻ, ടി. മുഹമ്മദ്, എൻ.കെ. റഷീദ്, റസാഖ് കൽപറ്റ, പി.കെ. അസ്മത്ത്, പ്രവീൺ തങ്കപ്പൻ, മുഹമ്മദ് ബഷീർ, യഹ്യാഖാൻ തലക്കൽ, കെ. കുഞ്ഞിക്കണ്ണൻ, സി.ജെ. വർക്കി, ജോസഫ് കളപ്പുരക്കൽ, മുഹമ്മദ് തെക്കേടത്ത്, വിനോദ്കുമാർ, കെ.എ. ആൻറണി എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: വയനാട് പാർലമെന്റ് അംഗം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. സതീഷ് പുതിക്കാട് അധ്യക്ഷത വഹിച്ചു. നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, ഇന്ദ്രജിത്ത്, സക്കറിയ മണ്ണിൽ, ബാബു പഴുപ്പത്തൂർ, ലയണൽ മാത്യൂ, സണ്ണി നെടുങ്കല്ലേൽ, ടി.എൽ. സാബു, ശ്രീജി ജോസഫ്, അസീസ് മാടാല, പാപ്പച്ചൻ, ടി.ടി. ലൂക്കോസ്, ശാലിനി രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.