Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജി​ല്ല...

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ‘അ​രി​കെ’ പ​ദ്ധ​തി കേ​ര​ള​ത്തി​ന് മാ​തൃ​ക –വി.​ഡി. സ​തീ​ശ​ന്‍

text_fields
bookmark_border
അ​രി​കെ പ​ഠ​ന സ​ഹാ​യി​യു​ടെ പ്ര​കാ​ശ​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​ക്ക് ന​ൽ​കി  നി​ർ​വ​ഹി​ക്കു​ന്നു
cancel
camera_alt

അ​രി​കെ പ​ഠ​ന സ​ഹാ​യി​യു​ടെ പ്ര​കാ​ശ​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​ക്ക് ന​ൽ​കി

നി​ർ​വ​ഹി​ക്കു​ന്നു

ക​ൽ​പ​റ്റ: ജി​ല്ല പ​ഞ്ചാ​യ​ത്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ർ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ് ആ​ന്‍ഡ് അ​ഡോ​ള​സ​ന്റ് കൗ​ണ്‍സ​ലി​ങ് സെ​ല്ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​യ​ർ സെക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യ പ​ഠ​ന​സ​ഹാ​യി 'അ​രി​കെ'​യു​ടെ പ്ര​കാ​ശ​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.എ​ക്ക് ന​ല്‍കി നി​ര്‍വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ള്‍ മാ​തൃ​കപ​ര​മാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

കാ​ക്ക​വ​യ​ല്‍ ജി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​യ​നാ​ട് ജി​ല്ല ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ് സെ​ല്ലി​ന്റെ ത​ന​ത് പ​ദ്ധ​തി​യാ​ണ് അ​രി​കെ. ഹ്യു​മാ​നി​റ്റീ​സ്, കോ​മേ​ഴ്‌​സ്, സ​യ​ന്‍സ് വി​ഷ​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഒ​ന്നും ര​ണ്ടും വ​ര്‍ഷ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​രീ​ക്ഷ സ​ഹാ​യി ത​യാ​റാ​ക്കി പു​സ്ത​ക രൂ​പ​ത്തി​ല്‍ ന​ല്‍കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ഏ​റ്റ​വും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന 1820 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്. ബി​ന്ദു, മു​ട്ടി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശ്രീ​ദേ​വി ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ജു​നൈ​ദ് കൈ​പ്പാ​ണി, ഉ​ഷ ത​മ്പി, സീ​ത വി​ജ​യ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ കെ. ​വി​ജ​യ​ന്‍, സി​ന്ധു ശ്രീ​ധ​ര​ന്‍, മീ​നാ​ക്ഷി രാ​മ​ന്‍, ബീ​ന ജോ​സ്, മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി ബി​ന്ദു മോ​ഹ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ​ന്‍, ഹ​യ​ർ സെ​ക്ക​ന്‍ഡ​റി ജി​ല്ല കോ​ഓഡി​നേ​റ്റ​ര്‍ ഷി​വി കൃ​ഷ്ണ​ന്‍, ജി.​എ​ച്ച്.​എ​സ്.​എ​സ് കാ​ക്ക​വ​യ​ല്‍ പ്രി​ന്‍സി​പ്പ​ൽ ഇ​ന്‍ ചാ​ർ​ജ് പി. ​ശി​വ​പ്ര​സാ​ദ്, ഹെ​ഡ്മാ​സ്റ്റ​ര്‍ എം. ​സു​നി​ല്‍കു​മാ​ര്‍, പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​ന്‍. റി​യാ​സ്, എ​സ്.​എം.​സി ചെ​യ​ര്‍മാ​ന്‍ റോ​യ് ചാ​ക്കോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD SatheesanArike scheme
News Summary - District Panchayat's 'Arike' scheme is a model for Kerala -VD Satheesan
Next Story