ജില്ലതല വിജിലന്‍സ് സമിതി യോഗം
text_fieldsകൽപറ്റ: ജില്ലതല വിജിലന്‍സ് സമിതി യോഗം എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു.
പൊതു വിപണിയില്‍ ഭക്ഷ്യ ഉല്പന്നങ്ങള്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന ശക്തമാക്കണമെന്ന് യോഗം നിർദേശിച്ചു. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ഭക്ഷ്യപൊതുവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പൊതു വിപണിയിയില്‍ വൈറ്റ് ആൻഡ് വൈറ്റ് ബ്രാന്റഡ് ജയ അരിക്കും, കശ്മീരി വറ്റല്‍ മുളകിനും വില വര്‍ധിച്ചതായി യോഗം വിലയിരുത്തി.
പൊതു വിപണിയിലെ സ്പെഷൽ സ്ക്വാഡുകളുടെ പരിശോധന തുടരുന്നതായി പൊതുവിതരണ വകുപ്പ് അറിയിച്ചു. യോഗത്തില്‍ സംസ്ഥാന ഭക്ഷ്യകമീഷന് അംഗം എം. വിജയലക്ഷ്മി, ജില്ല സപ്ലൈ ഓഫിസര്‍ പി.എ. സജീവ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് രാജേഷ് സാം, ഐ.സി.ഡി.എസ് ഡി.പി.ഒ ടി.അഫ്സത്ത്, സൈപ്ലക്കോ ഡിപ്പോ മാനേജര്‍മാരായ ആഭ രമേഷ്, ഷെന്‍ മാത്യു, താലൂക്ക് സൈപ്ല ഓഫിസര്‍മാരായ പി.വി. ബിജു, കെ.ബി. അജയന്, നിതിന്‍ മാത്യൂസ് കുര്യന്, ഇ.ആര്. സന്തോഷ്, ഐ.ടി.ഡി.പി കെ.പി അബ്ദുല്ല, ആര്.ടിഒ. ജയിംസ് പീറ്റര്‍, ഇ. എസ് ബെന്നി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.