മയക്കുമരുന്ന് വ്യാപനം; ജില്ലയിലെ പ്രധാന ടൗണുകളിൽ പൊലീസ് പരിശോധന
text_fieldsകൽപറ്റ: ജില്ലയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന്, നിരോധിത പുകയില ഉൽപന്നങ്ങൾ, കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ല പൊലീസ് മേധാവി നടത്തുന്ന ആന്റി നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ടൗണുകളിൽ പൊലീസ് പരിശോധന നടത്തി.
ഡോഗ് സ്ക്വാഡിനെയും മറ്റു പ്രത്യേക പൊലീസ് വിഭാഗത്തെയും ഉൾപ്പെടുത്തികൊണ്ട് കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മൂന്നിടങ്ങളിലെയും ബസ് സ്റ്റാൻഡുകൾ, ടൗണുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടന്നു.
ഇതോടൊപ്പം കൽപറ്റയിൽ ലഹരിവിരുദ്ധ മോക് ഡ്രിലും നടന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും ജില്ല പൊലീസ് മേധാവി ആര്. ആനന്ദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.