ജയലക്ഷ്മിയുടെ വാഹനം ആക്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsപനമരം: തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുന്നതിനിടെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയുടെ പൈലറ്റ് വാഹനം ആക്രമിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാത്തൂർ, പരിയാരം സ്വദേശികളായ ഉമേഷ്, സ്മിജിത്ത് ലാൽ, ശ്രീലാൽ, നിമിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച രാത്രിയാണ് സ്ഥാനാർഥിയുടെ പൈലറ്റ് വാഹനം പുഞ്ചവയലിൽ ഒരു സംഘം ആക്രമിച്ചത്.
ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകരും ജയലക്ഷ്മിയും പനമരം പൊലീസ് സ്റ്റേഷൻ പുലർച്ചവരെ ഉപരോധിച്ചിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രനും യു.ഡി.എഫ് നേതാക്കളും ചേർന്നു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്ന് ഉറപ്പുനൽകി. തുടർന്നാണ് ചൊവ്വാഴ്ച പുലർച്ച സമരം അവസാനിപ്പിച്ചത്.
യു.ഡി.എഫ് നേതാക്കളായ സി. അഷ്റഫ്, എം.സി. സെബാസ്റ്റ്യൻ, കുനിയൻ അബ്ദുൽ അസീസ്, പി.ജെ. ബേബി, മാലതി രാധാകൃഷ്ണൻ, കെ. ഷാജഹാൻ, വി. ജാബിർ എന്നിവർ നേതൃത്വം നൽകി. പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിന് അമ്പതാളുകളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.