Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപരിസ്ഥിതിലോല മേഖല;...

പരിസ്ഥിതിലോല മേഖല; തീരാതെ രോഷം

text_fields
bookmark_border
പരിസ്ഥിതിലോല മേഖല; തീരാതെ രോഷം
cancel
Listen to this Article

കൽപറ്റ: ബഫർസോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വത്തിൽ ബുധനാഴ്ച ജില്ലയിലെ വില്ലേജ് ഓഫിസുകൾക്ക് മുമ്പിൽ ധർണ സംഘടിപ്പിച്ചു.

പരിസ്ഥിതി ലോല മേഖല ഉത്തരവ് റദ്ദാക്കുക, കേന്ദ്ര- കേരള സർക്കാറുകളുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി. കേരളത്തിലെ പാവപ്പെട്ട കർഷകരെ ദ്രോഹിക്കാതിരിക്കാൻ ബഫർസോൺ വിഷയത്തിൽ കേന്ദ്ര-കേരള ഗൗരവമായി ഇടപെടണമെന്ന് ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട വില്ലേജ് ഓഫിസിന് മുമ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെയ്ത തെറ്റിനെ വെള്ള പൂശാനാണ് എൽ.ഡി.എഫ് സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പി.പി. ജോർജ് അധ്യക്ഷത വഹിച്ചു.

പുൽപള്ളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുൽപള്ളി വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

സുൽത്താൻ ബത്തേരി: കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ പ്രസിഡന്‍റ് അഡ്വ. സതീഷ് പൂതിക്കാട്, ഉമ്മർ കുണ്ടാട്ടിൽ, ബാബു പഴുപ്പത്തൂർ എന്നിവർ സംസാരിച്ചു. കോട്ടത്തറ വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. സിസി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

മാനന്തവാടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാനന്തവാടി വില്ലേജ് ഓഫിസ് ധർണ നടത്തി. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉൽഘാടനം ചെയ്തു. സുനിൽ ആലിങ്കൽ അധ്യക്ഷത വഹിച്ചു.

എടവക വില്ലേജ് ഓഫിസ് ധർണ ഡി.സി.സി സെക്രട്ടറി എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജോർജ് പടകൂട്ടിൽ അധ്യക്ഷത വഹിച്ചു.

അഞ്ചുകുന്ന് വില്ലേജ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ കമ്മന മോഹനനും ചെറുകാട്ടൂരില്‍ സില്‍വി തോമസും കാഞ്ഞിരങ്ങാട് മംഗലശ്ശേരി മാധവന്‍ മാസ്റ്ററും നല്ലൂര്‍നാട് ചിന്നമ്മ ജോസും പനമരത്ത് അഡ്വ. എന്‍.കെ. വര്‍ഗീസും പയ്യമ്പള്ളിയില്‍ പി.വി. ജോര്‍ജും ഉദ്ഘാടനം ചെയ്തു.

പേര്യയില്‍ എക്കണ്ടി മൊയ്തൂട്ടിയും പൊരുന്നനൂരില്‍ അഡ്വ. ശ്രീകാന്ത് പട്ടയനും തവിഞ്ഞാലിൽ എം.ജി. ബിജുവും തിരുനെല്ലിയില്‍ എ.എം. നിശാന്തും തൊണ്ടര്‍നാട് അഡ്വ. എം. വേണുഗോപാലും തൃശ്ശിലേരിയില്‍ നാരായണ വാര്യരും വാളാട്ട് എ. പ്രഭാകരന്‍ മാസ്റ്ററും ചീരാലില്‍ അമല്‍ ജോയിയും, ഇരുളത്ത് അഡ്വ. പി.ഡി. സജിയും കിടങ്ങനാട്ട് എന്‍.സി. കൃഷ്ണകുമാറും ധര്‍ണ ഉദ്ഘാടനം ചെയ്തു. കൃഷ്ണഗിരിയില്‍ എടക്കല്‍ മോഹനന്‍, കുപ്പാടി എന്‍. എം.വിജയന്‍, നടവയലില്‍ ഒ.വി. അപ്പച്ചന്‍, നെന്മേനിയില്‍ ഡി.പി. രാജശേഖരന്‍, നൂല്‍പുഴയില്‍ ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവരും ഉദ്ഘാടനം ചെയ്തു. പൂതാടിയില്‍ പി.എം സുധാകരന്‍, പുറക്കാടിയില്‍ കെ.ഇ. വിനയന്‍, തോമാട്ടുചാലില്‍ നിസി അഹമ്മദ്, അച്ചൂരാനത്ത് പോള്‍സണ്‍ കൂവക്കല്‍, ചുണ്ടേലില്‍ വേണു, കല്‍പറ്റയില്‍ പി.കെ. കുഞ്ഞി മൊയ്തീന്‍, കണിയാമ്പറ്റയില്‍ നജീബ് കരണി, കാവുമന്ദത്ത് എം.എ. ജോസഫ്, കുന്നത്തിടവകയില്‍ ബിനു തോമസ്, കുപ്പാടിത്തറയില്‍ പി.കെ. അബ്ദുറഹിമാന്‍, മുപ്പൈനാട് ഗോകുല്‍ദാസ് കോട്ടയില്‍, പടിഞ്ഞാറത്തറയില്‍ മാണി ഫ്രാന്‍സിസ്, പൊഴുതനയില്‍ എബിന്‍ മുട്ടപ്പള്ളി, തരിയോട് ജിജോ പൊടിമറ്റം, തൃക്കൈപ്പറ്റയില്‍ ടി.ജെ. ഐസക്, വെള്ളരിമലയില്‍ ബി. സുരേഷ് ബാബു, വെങ്ങപ്പള്ളിയില്‍ ജി.വിജയമ്മ എന്നിവരാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്.

ഹർത്താൽ വിജയിപ്പിക്കണമെന്ന് യു.ഡി.എഫ്

കൽപറ്റ: ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന ബഫർസോൺ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്ത വയനാട് ഹർത്താൽ വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി അഭ്യർഥിച്ചു. 2002 ലെ വാജ്പേയ് സർക്കാർ ബഫർസോൺ നിശ്ചയിച്ച് ഉത്തരവായിരുന്നു. അന്നുമുതൽ മുതൽ തുടർന്നുവന്ന കോടതി വ്യവഹാരങ്ങളുടെ അന്തിമ വിധിയിലാണ് ബഫർസോൺ ഏറ്റവും ചുരുങ്ങിയത് ഒരു കിലോമീറ്റർ ആയി നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

2013 ൽ ഉമ്മൻചാണ്ടി സർക്കാർ ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കി ബഫർസോൺ പുനർനിർണയിക്കണം എന്ന് നിർദേശിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടുതൽ വിശദാംശങ്ങൾ 2016ൽ പിണറായി സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും സമയപരിധിക്കുള്ളിൽ അഭിപ്രായം രേഖപ്പെടുത്താത്തതിനാൽ ഉമ്മൻചാണ്ടി സർക്കാറിന്റെ നിർദേശവും കരട് വിജ്ഞാപനവും കാലഹരണപ്പെട്ടു.

2019 ഒക്ടോബർ 23ന് പിണറായി സർക്കാർ ഒരു കിലോമീറ്റർ ബഫർസോൺ ആക്കാമെന്ന് നിർദേശിച്ചു. ഫലത്തിൽ ഈ നിർദേശമാണ് സുപ്രീം കോടതി വിധിയിലൂടെയും വന്നത്. അതിനാൽ, കേരളം സർക്കാർ അടിയന്തരമായി ഈ കാര്യത്തിൽ ഇടപെട്ട് ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ്. ഹർത്താൽ പ്രഖ്യാപിച്ചതെന്ന് ജില്ല യു.ഡി.എഫ് ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsCongress ProtestCongressecologically fragile zone
Next Story