ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിയുന്നത് തടയാൻ വൈദ്യുതി ബോർഡ്
text_fieldsഗൂഡല്ലൂർ: ആനകൾ വൈദ്യുതാഘാതമേറ്റ് ചരിയുന്നത് തടയാൻ പ്രതിരോധ പ്രവർത്തനവുമായി വൈദ്യുതി ബോർഡ്. വനം വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി.
പന്തല്ലൂരിന് സമീപം ചേരമ്പാടി വൈദ്യുതി ബോർഡിന് കീഴിലുള്ള പ്രദേശത്ത് വൈദ്യുതി ബോർഡും വനം വകുപ്പും സംയുക്തമായി യോഗം ചേർന്നു. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വൈദ്യുതാഘാതമേറ്റ് ചത്തൊടുങ്ങുന്നത് തടയാൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ മുത്തുകുമാറിന്റെ നേതൃത്വത്തിൽ താഴ്ന്ന നിലയിലായതും തകർന്നതുമായ 40 വൈദ്യുതതൂണുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. 59 സ്ഥലങ്ങളിൽ താഴ്ന്ന നിലയിലുള്ള വൈദ്യുതി ലൈനുകൾ ഉയർത്തി നിർമിച്ചിട്ടുണ്ട്. 15 ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും വേലി കെട്ടി 20 ശാഖകൾ നീക്കം ചെയ്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി സുരക്ഷ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങൾ ഊരുകളിലെത്തിയാൽ വീണ് മരിക്കാൻ സാധ്യതയുള്ള തുറന്ന കിണറുകൾ അടക്കണമെന്ന് റേഞ്ചർ അയ്യനാർ പറഞ്ഞു. വൈദ്യുതി ലൈനുകൾ താഴ്ന്നാൽ പൊതുജനങ്ങൾ അറിയിക്കണമെന്നും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.അസിസ്റ്റന്റ് ഇലക്ട്രിക്കൽ എൻജിനീയർമാരായ ദർവേഷ്, കാർത്തികേശു, ഫോറസ്റ്റർ ആനന്ദ്, കൗൺസിലർ പത്മിനി എന്നിവർ യോഗത്തിൽ പങ്കെടുത്തു.അസിസ്റ്റന്റ് ഇലക്ട്രിക്കൽ എൻജിനീയർ തമിഴരശൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.