വനപാലക വാഹനത്തിനു നേരെ കൊമ്പന്റെ ആക്രമണം
text_fieldsപന്തലൂർ: ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയെ തുരത്താനെത്തിയ വനപാല സംഘത്തിന്റെ വാഹനത്തിനു നേരെ കൊമ്പന്റെ ആക്രമണം. വാഹനം തള്ളി മറിച്ചിട്ടതോടെ ആനയെ ഓടിക്കാനായി നാട്ടുകാരുമെത്തി.
പന്തല്ലൂർ ഉപ്പട്ടി റോഡിനിടയിലുള്ള തൊണ്ടിയാളത്താണ് ബുധനാഴ്ച രാത്രി ഒറ്റക്കൊമ്പൻ ഇറങ്ങിയത്. ആനയെ തുരത്താനെത്തിയ ദേവാല ഫോറസ്റ്റ് ഗാർഡ് മരിയദാസിന്റെ നേതൃത്വത്തിലുള്ള ആന നിരീക്ഷണ സംഘത്തിലെ മോഹൻരാജ്, രമേഷ് കുമാർ, ബാലചന്ദർ, ലിവിങ് സ്റ്റാർ, സതീഷ് കുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിൽനിന്ന ആന വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിക്കുകയായിരുന്നു. ആളുകൾ ഒച്ചവെച്ചതിനെ തുടർന്ന് ആന പിൻവാങ്ങി.
ആന വീണ്ടും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ബഹളംവെച്ചതോടെ സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോവുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് വാഹനം ഉയർത്തുകയായിരുന്നു. നെലക്കക്കോട്ടയിൽ ഇതിനകം നാല് വാഹനങ്ങൾ ആക്രമിച്ച ആന കഴിഞ്ഞയാഴ്ച ചേരമ്പാടിയിലും വനംവകുപ്പ് വാഹനം ആക്രമിച്ച് കേടുവരുത്തിയിരുന്നു. ആന വനപാലകരുടെ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.