കാട്ടാനക്കൂട്ടത്തെ തുരത്തി വനപാലകർ
text_fieldsമേപ്പാടി: വനത്തിൽനിന്ന് നാട്ടിലിറങ്ങി നാശംവിതക്കുന്ന കാട്ടാനകളെ തുരത്തിയോടിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ഇതിനായി മുത്തങ്ങയിൽനിന്ന് രണ്ടു കുങ്കിയാനകളെ ഉടൻ എത്തിക്കും.
കുന്നമ്പറ്റയിൽ വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ തമ്പടിച്ച ആറ് ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമം തിങ്കളാഴ്ച ആരംഭിച്ചു. ഇതിനായി 'റാപിഡ് റെസ്പോൺസ് ടീമി'െൻറ സഹായവും തേടിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ നടപടികൾ ഊർജിതമാക്കും.
അടുത്തിടെ കുന്നമ്പറ്റയിലും എളമ്പിലേരിയിലുമായി രണ്ടു സ്ത്രീകൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് അതിർത്തിപ്രദേശങ്ങളായ ചോലാടി, ചെല്ലങ്കോട്, ചിത്രഗിരി പ്രദേശങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ, കാപ്പി മുതലായ വിളകളാണ് നശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.