എറണാകുളം സ്ഫോടനം; അതിർത്തി ചെക്ക്പോസ്റ്റുകളിൽ സുരക്ഷ പരിശോധന ശക്തമാക്കി
text_fieldsഗൂഡല്ലൂർ: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നടപടികളുടെ ഭാഗമായി തമിഴ്നാട്-കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയും സുരക്ഷയും ശക്തമാക്കി. നീലഗിരി ജില്ലയിൽ 10 ചെക്ക് പോയിന്റുകളിൽ കൂടുതൽ ഫോഴ്സിനെ വിന്ന്യസിച്ചു.
നീലഗിരി ജില്ല പൊലീസ് സൂപ്രണ്ട് സുന്ദരവടിവേൽ കേരള അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ സന്ദർശിക്കുകയും സുരക്ഷ നിർദേശം നൽകുകയും ചെയ്തു. നാടുകാണി-വയനാട്- തമിഴ്നാട് അതിർത്തിയിലെ കോട്ടൂർ, മണൽവയൽ, പാട്ടവയൽ, നമ്പ്യാർകുന്ന്, ചോലാടി, താളൂർ, കർണാടക-തമിഴ്നാട് അതിർത്തി കക്കനഹള്ളി എന്നീ ചെക്ക് പോസ്റ്റുകളും എസ്.പി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.