Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരേഖകളിൽ കൃത്രിമം;...

രേഖകളിൽ കൃത്രിമം; സ്ഥലം വിൽപനക്ക് ഉദ്യോഗസ്ഥ ഒത്താശയെന്ന് പരാതി

text_fields
bookmark_border
High Court
cancel

വെ​ള്ള​മു​ണ്ട: രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി സ്ഥ​ലം വി​ൽ​പ​ന​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ. കോ​ട​തി​യി​ല്‍ അ​വ​കാ​ശ​ത്ത​ര്‍ക്കം നി​ല​നി​ല്‍ക്കു​ന്ന വെ​ള്ള​മു​ണ്ട വി​ല്ലേ​ജി​ലെ 57 /ഒ​ന്ന് എ/ ​ഒ​ന്ന് എ ​സ​ർ​വേ ന​മ്പ​റി​ല്‍പെ​ട്ട 1.06 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ വി​ൽ​പ​ന ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വെ​ള്ള​മു​ണ്ട വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന വി. ​യു. ജോ​ണ്‍സ​ന്‍, വെ​ള്ള​മു​ണ്ട സ​ബ് ര​ജി​സ്ട്രാ​ര്‍ ചു​മ​ത​ല​യു​ള്ള അ​നീ​ഷ്‌ എ​ന്നി​വ​ര്‍ക്കെ​തി​രെ പ​രാ​തി ഉ​യ​ര്‍ന്ന​ത്. ബ​ന്ധു​ക്ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

ഭൂ​മി വി​ല്‍പ്പ​ന ന​ട​ത്താ​ന്‍ വി​ല്ലേ​ജ് ഓ​ഫി​സ​റും ര​ജി​സ്ട്രാ​റും വ​ഴി​വി​ട്ട് കൂ​ട്ടു​നി​ന്ന​താ​യി സ്ഥ​ലം ഉ​ട​മ​യു​ടെ ബ​ന്ധു​ക​ൾ ആ​രോ​പി​ക്കു​ന്നു. അ​വ​കാ​ശ​ത്ത​ര്‍ക്കം സം​ബ​ന്ധി​ച്ച് കേ​സു​ക​ള്‍ കേ​ര​ള ഹൈ​കോ​ട​തി​യി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യി​ലും നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ത​ണ്ട​പ്പേ​ര് ന​ല്‍കേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഭൂ​രേ​ഖാ ത​ഹ​സി​ല്‍ദാ​ര്‍ 2021 ഡി​സം​ബ​റി​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു.

ഇ​ത് ലം​ഘി​ച്ചാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ രേ​ഖ​ക​ള്‍ ന​ല്‍കി​യ​ത്. രേ​ഖ​ക​ളി​ല്‍ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍ക്കു​ന്ന കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് രി​ജി​സ്ട്രാ​ര്‍ ഭൂ​മി ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ല്‍കി​യ​ത്.

ഇ​തി​ന് ശേ​ഷം പു​തി​യ അ​വ​കാ​ശി പോ​ക്കു​വ​ര​വി​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ച​പ്പോ​ഴും കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും ന​ല്‍കാ​തെ ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ ശ​രി​പ്പെ​ടു​ത്തി ന​ല്‍കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് ആ​ക്ഷേ​പം. ര​ജി​സ​ട്രേ​ഷ​ന്‍ റ​ദ്ദ് ചെ​യ്ത് കോ​ട​തി അ​ല​ക്ഷ്യം പ്ര​വ​ര്‍ത്തി​ച്ച​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​രാ​തി​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച് സ്ഥ​ലം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​താ​യി പ​രാ​തി വി​വാ​ദ​മാ​യ​തോ​ടെ പോ​ക്കു​വ​ര​വ് റ​ദ്ദാ​ക്കാ​ൻ ഇ​പ്പോ​ഴ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ റി​ക്വ​സ്റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtlanddocumentscomplaintOfficialsfalsification
News Summary - Falsification of documents; Complaint that the officials colluded to sell the land
Next Story