Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി കർഷകർ

text_fields
bookmark_border
കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി  കർഷകർ
cancel
ഗൂഡല്ലൂർ: കാട്ടാനകളിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ വഴിയില്ലാതെ കർഷകർ. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കാർഷിക മേഖലകളിൽ ദിനംതോറും കൃഷി നശിപ്പിക്കുന്നത്​ പതിവായിരിക്കുകയാണ്. വിളവെടുക്കാറായ സമയത്തുള്ള കൃഷിനാശം കർഷകരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെട്ടാറായ നേന്ത്രവാഴ,തെങ്ങ്​,കമുക് ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നത് തന്നെയാണ് കർഷകർക്ക് കനത്ത നഷ്​ടം ഉണ്ടാക്കിവെക്കുന്നത്.
പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി അയ്യൻകൊല്ലി,അമ്പലമൂല,ചേരങ്കോട് ഏലമമണ്ണ,കുന്നലാടി ഉൾപ്പെടെയുള്ള ഭാഗത്താണ് ആനക്കൂട്ടം തമ്പടിച്ച് കൃഷിനാശിപ്പിക്കുന്നത്. അയ്യൻകൊല്ലി ഭാഗത്ത് തമ്പടിക്കുന്ന കാട്ടാനകൾ പൗലോസി‍ൻെറ കവുങ്ങ്,ഇഞ്ചി ഉൾപ്പെടെ നശിപ്പിച്ചു.വിവരമറിഞ്ഞ് വനപാലകരെത്തി കാട്ടാനകളെ വിരട്ടിയെങ്കിലും കാട്ടാനകൾ വീണ്ടുമെത്തുമെന്നാണ് കർഷകർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Farmers#elephent attack
News Summary - Farmers fears wild attack
Next Story