രാസവളക്ഷാമം രൂക്ഷം കർഷകർ പ്രതിസന്ധിയിൽ
text_fieldsമാനന്തവാടി: ജില്ലയിൽ രാസവള ക്ഷാമം കാരണം കർഷകർ പ്രതിസന്ധിയിൽ. കർഷകർക്ക് ഇപ്പോൾ ഏറ്റവും അത്യാവശ്യമായ യൂറിയ, പൊട്ടാഷ് വളങ്ങൾക്കാണ് മൂന്നുമാസത്തിലധികമായി ക്ഷാമം നേരിടുന്നത്. ഇതോടൊപ്പം ഇപ്പോൾ കൂട്ടുവളം (കോംപ്ലക്സ് ) കൂടി കിട്ടാതായതോടെ പ്രതിസന്ധി മൂർച്ഛിച്ചിരിക്കുകയാണ്.
നെല്ലിനും വാഴക്കും വളമിടേണ്ട സമയമായതിനാൽ വളം കിട്ടാത്തതിനാൽ കർഷകർ വലയുന്നു. യൂറിയക്ക് ഒരു ചാക്കിന് 270 രൂപയും പൊട്ടാഷിന് 1040 രൂപയുമാണ് നിലവിലെ വില. കോംപ്ലക്സ് വളങ്ങൾക്ക് 1200 രൂപ മുതൽ മുകളിലേക്ക് ഈടാക്കുന്നുണ്ട്.
ജില്ലയിൽ പ്രതിമാസം 1200 ടൺ വളത്തിെൻറ ആവശ്യമുണ്ടെന്നാണ് കൃഷിവകുപ്പിെൻറ കണക്ക്.
സീസണിൽ ഇത് വർധിക്കും. ചെലവു കൂടിയതിനാൽ കമ്പനികൾ ഉൽപാദനം കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ജില്ലയിലെ വളങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മുരളീധരമേനോൻ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.