ഒടുവിൽ കടുവയെ കണ്ടു; മയക്കുവെടി വെക്കാനുള്ള ശ്രമം വിജയിച്ചില്ല
text_fieldsമാനന്തവാടി: തുടർച്ചയായ 20ാം ദിവസം നടത്തിയ തിരച്ചിലിൽ കടുവയെ വനം വകുപ്പ് സംഘം നേരിൽ കണ്ടെത്തി. അമ്മാനി വനമേഖലയിലാണ് രണ്ടുതവണ നേരിൽകണ്ടത്.
എന്നാൽ, മയക്കുവെടി വെക്കാനുള്ള ശ്രമം വിജയിച്ചില്ല. കടുവ വനംവകുപ്പിെൻറ നിരീക്ഷണത്തിലാണെന്ന് ഡി.എഫ്.ഒ എ. ഷജ്ന പറഞ്ഞു. പുതിയിടത്തെ ജനവാസ കേന്ദ്രത്തിൽ രണ്ടുദിവസം തങ്ങിയ കടുവ ശനിയാഴ്ച വീണ്ടും കുറുക്കന്മൂലയിൽതന്നെ തിരിച്ചെത്തി. രാവിലെ എേട്ടാടെ കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം കടുങ്ങാമല ജിനുവിെൻറ തോട്ടത്തിലാണ് കാൽപാട് കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വനപാലകർ കടുവ വനത്തിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ കാവേരി പൊയിൽ വനമേഖലയിൽ വ്യാപക തിരച്ചിൽ നടത്തി വൈകീട്ടോടെയാണ് കടുവയെ നേരിട്ട് കണ്ടത്. ഉത്തരമേഖല സി.സി.എഫ് ഡി.കെ. വിനോദ് കുമാറിെൻറ നേതൃത്വത്തിൽ ഏഴ് ഡി.എഫ്.ഒമാരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.
260ഓളം വനം ജീവനക്കാരും മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിെല 60ഓളം ആർ.ആർ.ടി അംഗങ്ങളുമാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. രാത്രിയിലും തിരച്ചിൽ നടത്തുന്നുണ്ട്. ആറ് ടീമുകളാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്.
ജില്ലയിൽ കടുവകളുടെ എണ്ണം കൂടുന്നു; ആശങ്കയും
സുൽത്താൻ ബത്തേരി: ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവകളുടെ കാര്യത്തിൽ ജില്ലക്ക് പെട്ടെന്ന് ആശ്വസിക്കാൻ വകയില്ല. കടുവകളുടെ എണ്ണം അത്രമാത്രം കൂടിയിട്ടുണ്ടെന്നാണ് വനംവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഒരു പ്രദേശത്തെ കടുവ പ്രശ്നം പരിഹരിക്കുമ്പോൾ അടുത്ത് മറ്റൊരു പ്രദേശം സമാനവിഷയത്തിലേക്ക് നീങ്ങുമെന്നുതന്നെയാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
2019ൽ പുറത്തുവന്ന കണക്കനുസരിച്ച് 84 കടുവകളാണ് വയനാട്ടിലുള്ളത്. 2017െൻറ മധ്യം മുതൽ 2018 ഡിസംബർ വരെ നടത്തിയ കണക്കെടുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടുവകളുള്ളത് വയനാട്ടിലാണെന്ന് കണ്ടെത്തിയത്. കടുവക്കുഞ്ഞുങ്ങളെ കൂടി പരിഗണിച്ചാൽ 84 എന്നത് 120 ആകാനും സാധ്യതയുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലും രാജ്യവ്യാപകമായ കണക്കെടുപ്പിെൻറ ഭാഗമായി ജില്ലയിലെ സൗത്ത്, നോർത്ത് ഡിവിഷനുകളിൽ കടുവ കണക്കെടുപ്പ് നടന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ കണക്ക് പുറത്തുവന്നിട്ടില്ല. എങ്കിലും 200നുമേലെ കടുവ ഉണ്ടായേക്കാമെന്ന സൂചനയുണ്ട്.
മുത്തങ്ങ വന്യജീവി സങ്കേതത്തേട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു വർഷമായി സമാനതകളില്ലാത്ത രീതിയിലാണ് കടുവകൾ എത്തിയത്. കഴിഞ്ഞ വർഷം ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന പ്രദേശങ്ങളിൽ മൂന്നു കടുവകൾ ഒന്നിച്ചെത്തിയത് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. ഒരു കടുവ ഉള്ളടത്ത് വേറെ കടുവ ഉണ്ടാകില്ലെന്ന വിദഗ്ധരുടെ കണക്കുകൂട്ടലുകൾ അന്ന് പിഴച്ചു.
കർണാടക, തമിഴ്നാട് വനങ്ങളുമായി ചേർന്ന് കിടക്കുന്നതാണ് ജില്ലയിൽ കടുവകളുടെ എണ്ണം കൂടാൻ പ്രധാന കാരണം. ജനവാസ കേന്ദ്രത്തിലെത്തുന്ന കടുവയെ കൂട് വെച്ച് പിടിച്ചാലും മുത്തങ്ങ ഉൾവനത്തിൽതന്നെ തുറന്നുവിടാറാണ് പതിവ്. കഴിഞ്ഞ ആഗസ്റ്റിൽ വാകേരിയിൽനിന്ന് കൂടുവെച്ച് പിടിച്ച കടുവയെ മുത്തങ്ങയിൽനിന്നും 15 കിലോമീറ്റർ മാറിയാണ് തുറന്നു വിട്ടത്.
കർണാടക വനം വകുപ്പും ഈ രീതി പിന്തുടരുന്നതായി വേണം കരുതാൻ. നാട്ടിലിറങ്ങി ശീലിച്ച കടുവ വീണ്ടും ജനവാസ കേന്ദ്രത്തിലെത്താനുള്ള സാധ്യത ഇതുണ്ടാക്കുന്നു. ഒരിക്കൽ കൂട്ടിലകപ്പെട്ട കടുവ പിന്നീട് ജനവാസ കേന്ദ്രത്തിലെത്തിയാൽ വീണ്ടും കൂട്ടിൽ കയറാൻ മടിക്കുമെന്നാണ് മുത്തങ്ങയിലെ ഒരു വനപാലകൻ പറഞ്ഞത്.
തിരച്ചിലിന് സി.സി.എഫും ഏഴ് ഡി.എഫ്.ഒമാരും
മാനന്തവാടി: കടുവയെ പിടികൂടാനുള്ള പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത് സി.സി.എഫും ഏഴ് ഡി.എഫ്.ഒമാരും.
നോർത്ത് സോൺ വനം കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ, നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്ണോയ്, സൗത്ത് വയനാട് ഡി. എഫ്.ഒ എ. ഷജ്ന, വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു, സാമൂഹിക വനവത്കരണ വിഭാഗം ഡി.എഫ്.ഒ എം.ടി. ഹരിലാൽ കോഴിക്കോട് ൈഫ്ലയിങ് സ്ക്വഡ് ഡി.എഫ്.ഒ കെ.കെ. സുനിൽകുമാർ കണ്ണൂർ ഡി.എഫ്.ഒ അജിത് കെ. രാമൻ, സി.സി.എഫ് ഓഫിസിലെ ഡി.എഫ്.ഒ കെ. രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. ഇവർ 24 മണിക്കൂറും സേവന സന്നദ്ധരായി പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ൈകയേറ്റം; കൗൺസിലർക്കും വനം ജീവനക്കാരനുമെതിരെ കേസ്
മാനന്തവാടി: കടുവയെ പിടികൂടാത്ത സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരെ ൈകയേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലനെതിരെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബുവിെൻറ പരാതിയിലാണ് നടപടി.
പുതിയിടം പുളിക്കൽ കോളനിയിലെ അഖിൽ കൃഷ്ണയുടെ പരാതി പ്രകാരമാണ് കണ്ടാലറിയാവുന്ന വനം ജീവനക്കാരനെതിരെ കേസെടുത്തത്. ൈകയേറ്റം ചെയ്യൽ ജാതിപ്പേര് പറഞ്ഞ് ആക്ഷേപം തുടങ്ങിയ പരാതികളിലാണ് കേസ്.
അതിനിടെ വനം വകുപ്പ് ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് ഒ.ആർ. കേളു എം.എൽ.എ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.