വയനാട്: ഭക്ഷ്യസുരക്ഷ ലൈസന്‍സും രജിസ്ട്രേഷനും ഇല്ലെങ്കിൽ നടപടി -ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsകൽപറ്റ: ജില്ലയില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സും രജിസ്ട്രേഷനും എടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി.കമീഷണര്‍ അറിയിച്ചു. 2006 ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം ഭക്ഷണ സാധനങ്ങളുടെ ഉൽപാദനം, വിതരണം, ശേഖരണം, വ്യാപാരം എന്നിവക്ക് ഭക്ഷ്യസുരക്ഷ ലൈസന്‍സ്, രജിസ്ട്രേഷന് എന്നിവ നിര്‍ബന്ധമാണ്.
ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരെയും ലൈസന്‍സ് പുതുക്കാത്തവര്ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. അത്തരം സ്ഥാപനങ്ങള്‍ ഉടന്‍ അക്ഷയ, സി.എസ്.സി കേന്ദ്രങ്ങള്‍ മുഖേനെ ലൈസന്‍സ്, രജിസ്ട്രേഷന് എടുക്കണം. ഹോട്ടല്‍, ബേക്കറി, പച്ചക്കറി, പലചരക്ക്, ഭക്ഷ്യവസ്തുക്കളുടെ നിർമാണയൂനിറ്റുകള്‍, തട്ടുകടകള്‍, മത്സ്യ-മാംസ കടകള്‍, വാഹനം, ഉന്തുവണ്ടി, നടന്ന് ഭക്ഷ്യവസ്തുക്കള്‍ വിൽപന നടത്തുന്നവര്‍ തുടങ്ങിയവര്‍ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്, രജിസ്ട്രേഷന് എടുക്കണം. 12 ലക്ഷം വരെ വിറ്റ് വരവുളള സ്ഥാപനങ്ങള്‍ ഫുഡ്സേഫ്റ്റി രജിസ്ട്രേഷനും 12 ലക്ഷത്തിന് മുകളില്‍ വിറ്റ് വരവുളള സ്ഥാപനങ്ങള്‍ ഫുഡ്സേഫ്റ്റി ലൈസന്‍സും എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.