മീനങ്ങാടിയിൽ ഫുട്ബാൾ ആവേശം
text_fieldsസുൽത്താൻബത്തേരി: മീനങ്ങാടിക്ക് കാൽപന്തുകളിയുടെ ആവേശം. കേരള വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ് വയനാട് ജില്ല കമ്മിറ്റിയും എ.എഫ്.സി വയനാട് ഫുട്ബാൾ അക്കാദമിയും സംയുക്തമായി നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറാണ് കളിപ്രേമികൾ ഏറ്റെടുത്തത്. ശ്രീകണ്ഠപ്പ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം 22ന് തുടങ്ങിയ മേളയിൽ വൻ ജനപങ്കാളിത്തമാണ്. ബുധനാഴ്ച സെമി പൂർത്തിയാകും.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ് പങ്കെടുത്തത്. 2024ൽ ഇത്തരത്തിൽ ജില്ലയിൽ നടക്കുന്ന ആദ്യത്തെയും അവസാനത്തെയും സെവൻസ് മേളയാണ് മീനങ്ങാടിയിലേത്. മേളയുടെ ഭാഗമായി വിവിധ അക്കാദമിയിലെ കുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റ്, വിവിധ കലാകാരന്മാരുടെ ഗാനമേള എന്നിവ നടത്തി. ഫൈനലിനു മുന്നോടിയായി വരും ദിവസങ്ങളിലും വിവിധ പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകസമിതി അറിയിച്ചു.നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി സംഘാടകസമിതി നടത്തിയിട്ടുണ്ട്. ആദ്യ സെമിയിൽ ഫിഫ മഞ്ചേരിയും കെ.എഫ്.സി കാളികാവുമാണ് ഏറ്റുമുട്ടിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല പ്രസിഡണ്ട് സംഷാദ് ബത്തേരി ചെയർമാനും എ.എ.എഫ്.സി ക്ലബ് പ്രസിഡൻറ് റഷീദ് അമ്പലവയൽ കൺവീനറും സമിതി മീനങ്ങാടി യൂനിറ്റ് പ്രസിഡന്റ് ഫൈസൽ ട്രഷറുമായ സംഘാടകസമിതിയിൽ ഷഫീഖ്, സന്തോഷ് എക്സൽ തുടങ്ങിയവരും നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.