മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഗൽ ശ്രീനാഥ് കൃഷ്ണഗിരി സ്റ്റേഡിയം സന്ദർശിച്ചു
text_fieldsമീനങ്ങാടി: മുൻ ഇന്ത്യൻ പേസ് ബൗളറും ഇപ്പോഴത്തെ ഐ.സി.സി മാച്ച് റഫറിയമായ ജവഗൽ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ ജൂനിയർ താരങ്ങൾ ശ്രീനാഥിനെ സ്വീകരിച്ചു. ശ്രീനാഥ് കുട്ടികൾക്ക് പിച്ചിൽ ബാൾ ചെയ്തുകൊടുത്തു. അസോസിയേഷൻ നൽകിയ ഉപഹാരം ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാനിൽനിന്ന് സ്വീകരിക്കുകയും അമ്പതോളം കുട്ടിതാരങ്ങളുമായി സംവദിക്കുകയും ചെയ്തു.
ഹൈ ആൾറ്റിട്യൂഡ് സ്റ്റേഡിയമായ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയംപോലെ മനോഹരമായ കൃഷ്ണഗിരി സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ട് കളിക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ.സി.എ മെംബർ ടി.ആർ. ബാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി എ.എം. നൂർഷ, രാജൻ പുലൂർ, കെ. സുനിൽകുമാർ, കെ.സി.എ അക്കാദമി പരിശീലകൻ ജസ്റ്റിൻ ഫെർണാണ്ടസ്, സ്റ്റേഡിയം മാനേജർ അനീഷ് കുമാർ, അനീഷ് സാന്റോ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.