Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചെ​ട്ട്യാ​ല​ത്തൂ​ർ...

ചെ​ട്ട്യാ​ല​ത്തൂ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​യാ​ളെ ക​ണ്ടെ​ത്തി

text_fields
bookmark_border
ചെ​ട്ട്യാ​ല​ത്തൂ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​യാ​ളെ ക​ണ്ടെ​ത്തി
cancel
camera_alt

ചെ​ട്യാ​ല​ത്തൂ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ സ​നീ​ഷി​നെ പു​റ​ത്തെ​ത്തി​ച്ച​പ്പോ​ൾ 

നൂ​ൽ​പു​ഴ: ചെ​ട്ട്യാ​ല​ത്തൂ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​യാ​ളെ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് കാ​യ്ക്കു​ന്ന് കൊ​ഴു​വ​ണ കോ​ള​നി​യി​ലെ സ​നീ​ഷ് (19) എ​ന്ന​യാ​ൾ വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ഗ്നി​ര​ക്ഷ സേ​ന സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​റു കി​ലോ​മീ​റ്റ​ർ ദൂ​രെ നി​ന്നാ​ണ് സ​നീ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്.

ശ​ക്ത​മാ​യ മ​ഴ​യും കാ​ട്ടു​പോ​ത്ത് അ​ക്ര​മ​ണ​വും അ​തി​ജീ​വി​ച്ചാ​ണ് സേ​ന അ​വ​ശ​നി​ല​യി​ലാ​യ സ​നീ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ചീ​ര​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള ഇ​ദ്ദേ​ഹം അ​മ്പ​ല​ത്തി​ൽ വ​ന്ന​പ്പോ​ൾ കാ​ട്ടി​ൽ ക​യ​റി​പ്പോ​യ​താ​ണെ​ന്നാ​ണ് വി​വ​രം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ഗ്നി​ര​ക്ഷ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ നി​ധീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പൗ​ലോ​സ്, സീ​നി​യ​ർ അ​ഗ്നി​ര​ക്ഷാ ഓ​ഫി​സ​ർ​മാ​രാ​യ സ​ജീ​വ​ൻ, മാ​ർ​ട്ടി​ൻ, സ​ജി എ​ബ്ര​ഹാം, ഫ​യ​ർ റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ നി​ബി​ൽ ദാ​സ്, കീ​ർ​ത്തി​ക് കു​മാ​ർ, ധീ​ര​ജ്, അ​രു​ൺ എ​ന്നി​വ​രാ​ണ് തി​ര​ച്ചി​ൽ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WayanadChetyalathur Forest
News Summary - Found person trapped in Chetyalathur forest
Next Story