ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിെൻറ പേരിൽ തട്ടിപ്പ്
text_fieldsമാനന്തവാടി: സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിെൻറ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ ഹെൽത്ത് ഐഡി പദ്ധതിയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നത്. വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾവഴി രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പലർക്കും പണം നഷ്ടമായി.
അക്ഷയയിൽ പോകൂ, 50 രൂപ അടച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നേടൂ എന്ന് പ്രചരിപ്പിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണ്. സൗജന്യ ഇൻഷുറൻസ് ലഭിക്കാൻ പരക്കം പായുന്ന പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന ചില സാമൂഹിക വിരുദ്ധരും വ്യാജ ഓൺലൈൻ കേന്ദ്രങ്ങളുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ.
വാട്സ്ആപ്പിലും ഫേസ്ബുക്കിലും കുറച്ചുദിവസമായി ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു എന്നൊരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതാണ് ആ വ്യാജസന്ദേശത്തിെൻറ ഉള്ളടക്കം. ആരോഗ്യനയം 2017െൻറ ഭാഗമായി നടപ്പാക്കപ്പെട്ട കേന്ദ്രസര്‍ക്കാറിെൻറ പതാകവാഹക പദ്ധതികളിലൊന്നാണ് ആയുഷ്മാന്‍ ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
കേരളത്തിൽ സ്േറ്ററ്റ് ഹെൽത്ത് ഏജൻസിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പാക്കുന്നത്. 2018-19 വർഷത്തിൽ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമയോജന ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ, ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താവാണെന്ന് കാണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി കാര്യാലയത്തിൽനിന്നുള്ള കത്ത് കിട്ടിയവർ അല്ലെങ്കിൽ, 2011 കാസ്റ്റ് സെൻസസ് പ്രകാരം അർഹരായവർ എന്നിവരാണ് കാരുണ്യ ആരോഗ്യസുരക്ഷാ (ആയുഷ്മാൻ ഭാരത്) പദ്ധതിയുടെ നിലവിലെ ഉപഭോക്താക്കൾ. നിലവിൽ ഇവർക്കല്ലാതെ മറ്റാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. ഇപ്പോൾ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല എന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അധികൃതരുടെ അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.