പഴം-പച്ചക്കറി വാഹനങ്ങളുടെ പാസ് റദ്ദാക്കി
text_fieldsഗൂഡല്ലൂർ: പച്ചക്കറികൾക്ക് അമിതവില ഈടാക്കിയതായി ലഭിച്ച പരാതിയെ തുടർന്ന് ഊട്ടിയിൽ വിൽപന നടത്തുന്ന വാഹനത്തിന് നൽകിയ പാസ് റദ്ദാക്കിയതായി ഊട്ടി ഹോർട്ടികൾചർ ഉപഡയറക്ടർ സുരേഷ് അറിയിച്ചു. പലപ്രാവശ്യം മുന്നറിയിപ്പു നൽകിയിട്ടും ഇയാൾ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുകയോ അമിതവില ഈടാക്കുന്നത് നിർത്തുകയോ ചെയ്യാത്തതിനെ തുടർന്നാണ് നടപടി.
ഗൂഡല്ലൂരിൽ നാലുപേരുടെ വാഹന അനുമതി റദ്ദാക്കിയതായി ഗൂഡല്ലൂർ കാർഷിക വകുപ്പ് ഉപഡയറക്ടർ ജയലക്ഷ്മി അറിയിച്ചു. കാർഷിക വകുപ്പ് അധികൃതർ നൽകിയ വിലവിവരപ്പട്ടിക വാഹനത്തിൽ പ്രദർശിപ്പിക്കാതെ പഴം-പച്ചക്കറികൾ അമിതവിലക്ക് വിൽപന നടത്തുന്നതായി ലഭിച്ച പരാതിയെതുടർന്ന് നടത്തിയ പരിശോധനയിലാണ് നാലു വാഹനങ്ങൾ നിയമലംഘനം നടത്തിയത് കണ്ടെത്തി നടപടി സ്വീകരിച്ചതെന്നും ഡയറക്ടർ അറിയിച്ചു. കൊക്കാട്, ഒന്നാംമൈൽ, നന്തട്ടി, ഡോക്ടർ കോളനി എന്നിവിടങ്ങളിൽ അനുവാദമില്ലാതെ വാഹനങ്ങളിൽ പച്ചക്കറി-പഴം വിൽപന നടത്തിയവർക്കെതിരെ ഗൂഡല്ലൂർ നഗരസഭ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.