ഇന്ധനവില വർധന; 21ന് വാഹനം നിർത്തിയിട്ട് പ്രതിഷേധിക്കും
text_fieldsകൽപറ്റ: ഇന്ധന വില വർധനക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ 21ന് 15 മിനിറ്റ് വാഹനം നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ 11 മുതൽ 11.15 വരെ നിരത്തിൽ നിർത്തിയിട്ടാണ് പ്രതിഷേധിക്കുക. യോഗത്തിൽ ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. പി.പി. ആലി, ഉമ്മർ കുണ്ടാട്ടിൽ (ഐ.എൻ.ടി.യു.സി), പി.ആർ. ജയപ്രകാശ്, കെ. സുഗതൻ, വി.എ. അബ്ബാസ് (സി.ഐ.ടി.യു), കെ.എസ്. ബാബു, രാജുകൃഷ്ണ (എച്ച്.എം.എസ്), സി. മൊയ്തീൻകുട്ടി, ആലി മുട്ടിൽ (എസ്.ടി.യു), ടി. മണി (എ.ഐ.ടി.യു.സി) തുടങ്ങിയവർ സംസാരിച്ചു.
എസ്.ടി.യു നിൽപു സമരം
സുൽത്താൻ ബത്തേരി: ഇന്ധന വില വർധനക്കെതിരെ മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) സുൽത്താൻ ബത്തേരി യൂനിറ്റ് പെട്രോൾ പമ്പിനു മുന്നിൽ നിൽപുസമരം നടത്തി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി.പി. അയ്യൂബ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇബ്രാഹിം തൈതൊടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡൻറ് കണക്കയിൽ മുഹമ്മദ്, പി. മൊയ്തീൻ, മുഹമ്മദ് മൈതാനികുന്ന്, നജ്മൽ ബാബു, ജസീർ സത്രംകുന്ന്, നാസർ കൈപഞ്ചേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.