ഗന്ധകശാലയെ മറക്കരുതേ
text_fieldsപുൽപള്ളി: വയനാട്ടിൽ ഗന്ധകശാല കൃഷിയുടെ അളവ് കുറയുന്നു. കൃഷി പരിപാലന ചെലവുകൾ വർധിച്ചതും ഉൽപാദനക്കുറവുമാണ് പലരേയും ഈ കൃഷിയിൽനിന്ന് അകറ്റുന്നത്. പരമ്പരാഗതമായി ചെട്ടി വിഭാഗത്തിൽനിന്നുള്ള ആളുകളാണ് ഗന്ധകശാല കൃഷിയിൽ കാര്യമായി ശ്രദ്ധിച്ചിരുന്നത്.
വയനാട്ടിൽ ഏറ്റവും കൂടുതൽ കൃഷി പുൽപള്ളി പഞ്ചായത്തിലെ ചേകാടിയിലാണ്. തിരുനെല്ലിയിലും ചിലയിടങ്ങളിൽ ഈ കൃഷിയുണ്ട്. 250 ഏക്കറോളം പാടശേഖരത്ത് മുമ്പെല്ലാം ഈ കൃഷി വ്യാപകമായിരുന്നു. ഇപ്പോൾ കുറഞ്ഞ അളവിൽ മാത്രമാണ് കർഷകർ കൃഷിചെയ്യുന്നത്. ചെട്ടി വിഭാഗക്കാരുടെ ആചാരപരമായ ചടങ്ങുകൾക്ക് ഗന്ധകശാല നിർബന്ധമാണ്. അതിനാൽ, ഇത്തരം ആവശ്യങ്ങൾക്കുള്ള നെല്ല് മാത്രമാണ് മിക്കവരും കൃഷി ചെയ്യുന്നത്. സുഗന്ധനെല്ലിനമായ ഗന്ധകശാലക്ക് കേന്ദ്ര സർക്കാറിെൻറ ഭൂപ്രദേശ സൂചിക രജിസ്േട്രഷൻ ലഭിച്ചിട്ടുണ്ട്.
ഗന്ധകശാല അരിക്ക് ചന്ദനത്തിെൻറ ഗന്ധമാണ്. നാലടിയോളം ഉയരത്തിൽ വളരുന്ന നെൽചെടിയാണിത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് പകുതിയോളം മാത്രമേ വിളവ് ലഭിക്കുകയുള്ളൂ. സുഗന്ധ നെല്ലിനമായിട്ടും സർക്കാറിൽ നിന്ന് കാര്യമായ സഹായമൊന്നും ഈ കൃഷിക്ക് ലഭിക്കുന്നില്ല.
കൃഷി േപ്രാത്സാഹനത്തിന് പദ്ധതികൾ ഉണ്ടാകാത്തതിനാലാണ് കർഷകർ ഇതിൽനിന്ന് അകലുന്നത്. ജില്ലയിൽ ഒരു സെൻറ് പാടം പോലും നികത്താത്ത പ്രദേശം കൂടിയാണ് ചേകാടി. പരമ്പരാഗത രീതിയിൽ കൃഷി നടത്തുന്ന കർഷകരാണ് ഇവിടെയുള്ളത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ ഇവിടെ കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.