തൊണ്ടർനാട് പഞ്ചായത്ത് ഓഫിസിനരികിലെ കെട്ടിടത്തിൽ മാലിന്യക്കൂമ്പാരം
text_fieldsവെള്ളമുണ്ട: പഞ്ചായത്ത് ഓഫിസിനരികിലെ കെട്ടിടത്തിൽ മാലിന്യക്കൂമ്പാരം. തൊണ്ടർനാട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തിലാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്.
പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന മുദ്രാവാക്യവുമായി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തില്‍ നിക്ഷേപിച്ചത് സംസ്‌കരിക്കാതെ ഇട്ടതാണ് പരാതിക്കിടയാക്കുന്നത്.
പൊതുസ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കലക്ഷന്‍ ഫെസിലിറ്റി സെൻറര്‍ സ്ഥാപിച്ച് പൊടിയാക്കി ടാര്‍ മിക്‌സിങ് യൂനിറ്റുകള്‍ക്ക് നല്‍കാനായിരുന്നു പദ്ധതി.
അതിനുള്ള സംവിധാനം സ്ഥാപിക്കുന്നതിന് 5.1 ലക്ഷം രൂപ വകയിരുത്തിയതായി ഭരണസമിതി ജനങ്ങള്‍ക്ക് മുന്നില്‍ നേട്ടമായി പറഞ്ഞിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടതിന് ശേഷവും ഭരണസമിതി ഈ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ട ബന്ധപ്പെട്ടവര്‍തന്നെ മാലിന്യക്കൂമ്പാരം സൃഷ്ടിച്ച് പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുകയാണ്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു.
എന്നാല്‍ ലോക്ഡൗണും കണ്ടെയ്ൻമെൻറും മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം, മാലിന്യം കൊണ്ടുപോയിരുന്ന കമ്പനിയുടെ സേവനം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബാബു പറഞ്ഞു. മാലിന്യം മുഴുവൻ ഉടൻ മാറ്റാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.