മധുര പലഹാരങ്ങൾ വിൽപന നടത്തുന്നതിന് മാർഗദർശങ്ങൾ പുറപ്പെടുവിച്ചു
text_fieldsഗൂഡല്ലൂർ: ദീപാവലി -ക്രിസ്മസ് സീസണിൽ മധുര പലഹാര വിൽപനക്ക് ജില്ല ഭക്ഷ്യ സുരക്ഷ വിഭാഗം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വൃത്തിഹീനമായ രീതിയിൽ തയാറാക്കുന്ന മധുര പലഹാരങ്ങളും മറ്റു എരിവ് വസ്തുക്കളും വിൽപന നടത്തുന്നത് കണ്ടെത്തിയാൽ കർശന നടപടികളും പിഴയും ചുമത്തുമെന്ന് ജില്ല കലക്ടർ പുറപ്പെടുവിച്ച വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. മധുര പലഹാരങ്ങളിൽ ചേർക്കുന്ന കളറുകൾ അമിതമായിരിക്കരുതെന്നും എഫ്.എസ്.എസ്.എ.ഐ മാർഗനിർദേശമുള്ള നിറങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം 2000 രൂപ പിഴ ചുമത്തും. ഈച്ചകളും മറ്റു പ്രാണികളും കടക്കാത്ത വിധം കണ്ണാടി പാത്രങ്ങളിൽ മധുര പലഹാരങ്ങൾ വിൽപ്നക്കായി വെക്കണം.
ഒരിക്കൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പിന്നീട് ഉപയോഗപ്പെടുത്തരുത്. മധുര എണ്ണ പലഹാരങ്ങൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കരുത് എന്നിവയുൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് സുരക്ഷ വിഭാഗം പുറപ്പെടുവിച്ചത്. പൊതുജനങ്ങളും ഗുണമേന്മയുള്ള മധുര പലഹാരങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. 9444042322 വാട്സ്ആപ് നമ്പറിലോ tnfoodsafety consumer Ap ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇതുവഴിയും പരാതിപ്പെടാമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.