സൈനിക ഹെലികോപ്ടർ അപകടം; അന്വേഷണസംഘവുമായി ഡി.ജി.പി ചർച്ച നടത്തി
text_fieldsഗൂഡല്ലൂർ: കുന്നൂരിലെ സൈനിക ഹെലികോപ്ടർ കേസുമായി ബന്ധപ്പെട്ട് മേലേ കുന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന കേസ് സംബന്ധിച്ച് തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബു അന്വേഷണസംഘവുമായി കുന്നൂരിൽ കൂടിയാലോചന നടത്തി. മേലേ കുന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിെൻറ പ്രധാന അന്വേഷണ ചുമതല അഡീഷനൽ എസ്.പി. മുത്തുമാണിക്യത്തിനാണ്. ഇതുവരെ 26 ദൃക്സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
അപകടം നടന്ന ഉടൻ സംഭവസ്ഥലത്തെത്തി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ നാലു സൈനികരെ ഉടൻ ആശുപത്രിയിലെത്തിച്ച കോൺസ്റ്റബിൾ രവി, അഡീഷണൽ എസ്.പി മുത്തുമാണിക്യം, ഡിവൈ.എസ്.പി. ശശികുമാർ, സി.ഐ. പ്രദീവ്രാജ, സ്പെഷൽ എസ്.ഐ രവി എന്നിവരെ ഡി.ജി.പി അനുമോദിച്ചു. കോയമ്പത്തൂർ ഡി.ഐ.ജി,നീലഗിരി എസ്. പി എന്നിവർ പങ്കെടുത്തു.
നീലഗിരിയിൽ ഇന്ന് ഹർത്താൽ
ഗൂഡല്ലൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മറ്റു ഓഫിസർമാർ അടക്കമുള്ളവരുടെ മരണത്തിൽ അനുശോചനവും തുടർന്ന് ആദരസൂചകമായി നീലഗിരി ജില്ലയിൽ വെള്ളിയാഴ്ച ഹർത്താലും ആചരിക്കും. ഊട്ടി, കുന്നൂർ കോത്തഗിരി, മഞ്ചൂർ, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്ക് ഉൾപ്പെടെ രാവിലെ ആറുമണി മുതൽ വൈകീട്ട് ആറു വരെയാണ് കടകൾ അടച്ച് ഹർത്താൽ ആചരിക്കുന്നത്. ഗൂഡല്ലൂരിൽ വെള്ളിയാഴ്ച പത്തുമണിക്ക് നഗരസഭ കാര്യാലയത്തിൽ മുന്നിൽനിന്ന് മൗനജാഥയും ഗാന്ധിമൈതാനിയിൽ അനുശോചന യോഗവും നടക്കുമെന്ന് വ്യാപാരി സംഘം വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.