ഹയർ സെക്കൻഡറി പ്രവേശനം: ജില്ലയിൽ സമ്പൂർണ ഏകജാലക രജിസ്ട്രേഷൻ പൂർത്തിയായി
text_fieldsകൽപറ്റ: കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിങ് സെൽ, നാഷനൽ സർവിസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഏകജാലക പ്രവേശന സഹായകേന്ദ്രത്തിെൻറ പ്രവർത്തനം സമാപിച്ചു.
പത്താംതരം പൂർത്തീകരിച്ച എല്ലാ കുട്ടികളെയും പ്ലസ് വണിന് അപേക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ലക്ഷ്യം പൂർത്തിയായതായി അധികൃതർ അറിയിച്ചു. പത്താം തരം പൂർത്തീകരിച്ച 11076 വിദ്യാർഥികളെയും കണ്ടെത്തി അപേക്ഷ സമർപ്പിക്കുന്നതിനും സമർപ്പിക്കാത്തവരുടെ കാരണം കണ്ടെത്തി ഉറപ്പുവരുത്തുന്നതിനും പദ്ധതിക്ക് സാധിച്ചു. ആകെ 10873 വിദ്യാർഥികൾ ഹയർ സെക്കൻഡറി / വൊക്കേഷനൽ ഹയർ സെക്കൻഡറി/എം.ആർ.എസുകൾ എന്നിവിടങ്ങളിൽ അപേക്ഷിച്ചു. ബാക്കിയുള്ള 203 കുട്ടികളിൽ 138 പേർ മതപഠനവും മറ്റ് മേഖലകളും തിരഞ്ഞെടുത്തു. 40 പേർ മറ്റ് ജില്ലകളിലും/ സംസ്ഥാനങ്ങളിലും അപേക്ഷിച്ചവരാണ്. 25 കുട്ടികൾ ഹയർ സെക്കൻഡറിയോ വി.എച്ച്.എസ്.ഇയോ പഠിക്കാൻ ആഗ്രഹിക്കാതെ മറ്റ് കോഴ്സുകളിൽ പോകാൻ ആഗ്രഹിക്കുന്നവരുമാണ്. 2019ൽ 11306 കുട്ടികൾ പരീക്ഷയെഴുതിയതിൽ 10400 കുട്ടികളാണ് അപേക്ഷിച്ചത്. മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആദ്യ വെബിനാർ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥാണ് ഉദ്ഘാടനം ചെയ്തത്.
പി.ടി.എയുടെയും അധ്യാപകരുടെയും സഹായത്തോടെ 72 വെബിനാറുകൾ സംഘടിപ്പിച്ചു.ഹയർ സെക്കൻഡറി ജോ. ഡയറക്ടർ ഡോ.പി.പി.പ്രകാശൻ, കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോഒാഡിനേറ്റർ ഡോ.സി.എം.അസീം എന്നിവർ പങ്കെടുത്തു. ഗോത്രവർഗ വിഭാഗത്തിലെ ഒരു കുട്ടിപോലും അപേക്ഷിക്കാനില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതിക്ക് കരിയർ ഗൈഡൻസ് ജില്ല കോഒാഡിനേറ്റർ സി.ഇ.ഫിലിപ്പ്, ജോ. കോഒാഡിനേറ്റർ മനോജ് ജോൺ, എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ കെ.എസ്.ശ്യാൽ, കരിയർ ഗൈഡൻസ് ജില്ല കൺവീനർ കെ.ബി.സിമിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.