പുത്തുമലയിൽ മർകസ് അലുംനി നിർമ്മിച്ച വീട് കൈമാറി
text_fieldsകൽപ്പറ്റ: 2019 വയനാട് പുത്തുമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ഇല്ലിക്കൽ ഖദീജക്കും ഫാസിലിനും മർകസ് അലുംനി വീട് നിർമ്മിച്ചു നൽകി. 8 സെൻറ് സ്ഥലം വാങ്ങി നിർമിച്ച വീടിനു വേണ്ടി പത്തു ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഓൺലൈനിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ വയനാട് ജില്ല കലക്ടർ അദീല അബ്ദുല്ല ആശംസകൾ നേർന്നു.
പുത്തുമല ദുരന്തം വയനാടിനെ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവമായിരുന്നുവെന്നും അതിന്റെ ഇരകൾക്ക് വീട് നൽകുന്ന മർകസ് അലുമ്‌നിയുടെ ഇടപെടൽ മാതൃകാപരമാണെന്നും കലക്ടർ പറഞ്ഞു. മേപ്പാടി കോട്ടനാട് നിർമിച്ച വീട് ആറു മാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
ഓൺലൈൻ ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സന്ദേശം കൈമാറി. കോവിഡ് കാലത്തും ഇത്തരം ജനോപകാരപ്രദമായ കാര്യങ്ങളിലേക്ക് യുവജനങ്ങളും വിദ്യാർഥികളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സ്ഥലം എം.എൽ.എ ശശീന്ദ്രൻ, മേപ്പാടി പഞ്ചായത്ത് സഹദ്, എസ്.വൈ .എസ് സാന്ത്വനം സ്റ്റേറ്റ് സെക്രട്ടറി ഷറഫുദ്ദീൻ എസ്, മർക്കസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല സഖാഫി, വിഹാര കൺസഷൻ ഉടമ സലാഹുദ്ദീൻ നെല്ലാംകണ്ടി, അലുംനീ യു.എ.ഇ ഘടകം പ്രസിഡൻറ് സലാം കോളിക്കൽ സൗദി ഘടകം പ്രതിനിധി സൈദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.