ജില്ലയില്‍ വായ്പ വിതരണത്തില്‍ വർധന; രണ്ടാംപാദത്തില്‍ 4465 കോടി നല്കി
text_fieldsകൽപറ്റ: ജില്ലയിലെ വായ്പവിതരണത്തില്‍ വർധന. രണ്ടാം പാദത്തില്‍ 4465 കോടി രൂപ വായ്പ നല്‍കിയതായി ജില്ലതല ബാങ്കിങ് അവലോകന യോഗം അറിയിച്ചു. മുന്‍ഗണന വിഭാഗത്തില്‍ 3411 കോടി രൂപയും മറ്റു വിഭാഗത്തില്‍ 1054 കോടിയും വിതരണം ചെയ്തു. കാര്‍ഷിക വായ്പയായി 2468 കോടി രൂപയും നോണ്‍ ഫാമിങ് വിഭാഗത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മേഖലയില്‍ 657 കോടിയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 285 കോടിയും വിതരണം ചെയ്തു.
ബാങ്കുകളുടെ മൊത്തം വായ്പ 2023 സെപ്റ്റംബര്‍ 30നെ അപേക്ഷിച്ചു 10,098 കോടി രൂപയില്‍ നിന്ന് 11,156 കോടി രൂപയുടെ വർധനവുണ്ടായി. വായ്പവിതരണത്തില്‍ 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 140 ശതമാനമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അവലോകനയോഗം ഉദ്ഘാടനം ചെയ്തു.
അസി. കലക്ടര്‍ ഗൗതം രാജ് അധ്യക്ഷത വഹിച്ചു. കനറ ബാങ്ക് റീജിയനല്‍ ഹെഡ് ലതാ പി. കുറുപ്പ്, ആര്.ബി.ഐ ജില്ല ഓഫിസര്‍ പി.കെ. രഞ്ജിത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ടി.എം. മുരളീധരന്, കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ കെ. ബാലസുബ്രഹ്മണ്യന്, പി.എം. രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.