കര്‍ഷകരെ ശത്രു സൈന്യത്തേപോലെ നേരിട്ട ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്- വി.ടി. ബല്‍റാം
text_fieldsനടവയല്‍: കാര്‍ഷിക മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ കര്‍ഷകരെ ശത്രു സൈന്യത്തോടെന്നവണ്ണം നേരിട്ട ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം പറഞ്ഞു. രാജ്യം തന്നെ ഉറ്റുനോക്കുന്നത് വയനാട്ടിലേക്കാണ്. രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തേയും തകര്‍ത്ത് വര്‍ഗീയ വിഭജനം നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ പോലും ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഭരണകൂടം സര്‍വ മേഖലകളിലും ദുരിതങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. പത്ത് വര്‍ഷത്തെ നരേന്ദ്രമോദിയുടെ ഭരണത്തിന് തടയിടുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി വി.ടി. ബല്‍റാം നയിക്കുന്ന വാഹന പ്രചാരണ ജാഥ നടവയലില്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പതാക കൈമാറി തുടക്കും കുറിച്ചു.
രാഷ്ട്രീയ കാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍.കെ. വര്‍ഗീസ്, അഡ്വ. എം. വേണുഗോപാല്‍, സില്‍വി തോമസ്, അഡ്വ. ശ്രീകാന്ത് പട്ടയന്‍, എം.ജി. ബിജു, ബെന്നി അരിഞ്ചേര്‍മല, എം.ആര്. രാമകൃഷ്ണന്, ഇ.വി. സജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.