വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസും
text_fieldsദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ച് ഡിസംബർ 27, 28, 29 തീയതികളിൽ അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസും നടത്തും.
വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും വിദ്യാർഥികൾക്കും പ്രഫസർമാർക്കുമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. 250 ഓളം പ്രബന്ധങ്ങൾ സമർപ്പിക്കപ്പെട്ടതിൽ നിന്നും 130 എണ്ണമാണ് അവതരണത്തിനായി തെരഞ്ഞെടുത്തത്. 15 മിനിട്ട് ദൈർഘ്യമുള്ള ലോങ് ടോക്ക്, ഏഴു മിനിട്ട് ദൈർഘ്യമുള്ള സ്പീഡ് ടോക്ക്, പോസ്റ്റർ പ്രസന്റേഷൻ എന്നിങ്ങനെ മൂന്നുതരം പ്രബന്ധാവതരണമാണ് ഉണ്ടാവുക.
റിസർച്ച് സ്കോളർമാർക്കും ഫാക്കൽറ്റികൾക്കും വെവ്വേറെ കാറ്റഗറികളിലായാണ് പ്രബന്ധാവതരണം. വയനാട് സാഹിത്യോത്സവം നടക്കുന്ന ദ്വാരകയിലെ രണ്ട് വേദികളാണ് അക്കാദമിക് കോൺഫൻസിനായി മാറ്റിവെക്കുന്നത്.
രാജ്യത്തുതന്നെ ആദ്യമായാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് അക്കാദമിക് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് കെ. ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.