മുത്താറി കൃഷിയിൽ വിജയംകൊയ്ത് ജോൺസൻ
text_fieldsപുൽപള്ളി: അധികമാരും കൈവെച്ചിട്ടില്ലാത്ത മുത്താറി കൃഷിയിൽ വിജയം കൊയ്ത് പുൽപള്ളി ആലൂർകുന്ന് വെള്ളിലാംതടത്തിൽ ജോൺസൺ. പരീക്ഷണാടിസ്ഥാനത്തിൽ അരയേക്കറോളം വയലിൽ ആരംഭിച്ച കൃഷി വിളവെടുപ്പ് ഘട്ടത്തിലേക്ക് നീങ്ങിയതിന്റെ സന്തോഷത്തിലാണ് ജോൺസൻ.
നെല്ല്, ചോളം എന്നിവയും ജോൺസൺ തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പമാണ് മുത്താറി കൃഷിയും ആരംഭിച്ചത്. കർഷകനായ ജോൺസൻ വിവിധങ്ങളായ കൃഷികൾ തന്റെ കൃഷിയിടത്തിൽ നട്ടുനനച്ചുപരിപാലിക്കുന്നുണ്ട്. മുത്താറി കൃഷി വ്യാപകമായി കൃഷിചെയ്യുന്നത് കർണാടകയിലാണ്. ഇവിടെനിന്നാണ് ഈ കൃഷിയുടെ ബാലപാഠങ്ങൾ അദ്ദേഹം പഠിച്ചത്. രാസവളങ്ങളും കാര്യമായി ഉപയോഗിച്ചിട്ടില്ല. മറ്റു കൃഷികളെ അപേക്ഷിച്ച് രോഗകീടബാധകളും കുറവാണ്. വിളവെടുക്കുമ്പോൾ മുത്താറി ആവശ്യപ്പെട്ട് ഒട്ടേറെ കർഷകർ സമീപിക്കുന്നുണ്ടെന്നും ജോൺസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.